Skip to content

ജാമീസന്റെ മോശം പ്രകടനത്തിന് കാരണം വെളിപ്പെടുത്തി ആർസിബി ഡയറക്ടർ മൈക്ക് ഹെസ്സൻ

ഓസ്‌ട്രേലിയയ്ക്കെതിരായ നടന്ന് കൊണ്ടിരിക്കുന്ന ടി20 സീരീസിൽ മോശം ഫോമിലൂടെ കടന്ന് പോകുന്ന ന്യുസിലാൻറ് ഓൾ റൗണ്ടർ കെയ്ൽ ജാമീസന് പിന്തുണച്ച്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ മൈക്ക് ഹെസ്സൻ.

ഐ‌പി‌എൽ 2021 ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ താരങ്ങളിൽ ഒരാളാണ് കെയ്‌ൽ ജാമിസണാണ്, കോഹ്ലി നയിക്കുന്ന ആർ‌സി‌ബി 15 കോടി രൂപയ്ക്കാണ് ന്യുസിലാന്റിന്റെ പുത്തൻ താരോദയത്തെ സ്വന്തമാക്കിയത്. ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ ഒരു വിക്കറ്റ് മാത്രമാണ് ജാമീസൻ നേടാനായത്. 11 റൺസിന് മുകളിലുള്ള എക്കണോമിക് റേറ്റിൽ 175 റൺസസാണ് വഴങ്ങിയത്.

നാലാം മത്സരത്തിൽ അവസാന ഓവറിൽ ജാമീസന്റെ പന്തിൽ 4 സിക്സറുകളാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ച് അടിച്ചു കയറ്റിയത്. ദയനീയമായ പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ അവസരത്തിലാണ് ജാമീസനെ പിന്തുണച്ച് മൈക്ക് ഹെസ്സൻ രംഗത്തെത്തിയത്.

” ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവൻ ഇങ്ങനെ ബുദ്ധിമുട്ടുന്നത്, ശരിക്കും അത് മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. അവൻ ലെങ്ത് കണ്ടെത്താൻ കഷ്ടപ്പെടുന്നു, അത് സമ്മർദ്ദത്തിലാകുമ്പോൾ സംഭവിക്കുന്ന കാര്യമാണ്. എതിരാളികളിൽ നിന്ന് മാത്രമല്ല, പ്രതീക്ഷകളുടെ ഭാരം കൂടി സമ്മർദ്ദത്തിനിടയാക്കിയിക്കും. ജാമീസനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. ” ഹെസ്സൻ പറഞ്ഞു.

” നിങ്ങൾ ഒരു കളിക്കാരനെ നോക്കുമ്പോൾ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിലെ ആ കളിക്കാരന്റെ പ്രകടനം നോക്കില്ല. അയാൾക്ക് ലഭിച്ച സവിശേഷതകൾ നിങ്ങൾ നോക്കുന്നു. അദ്ദേഹത്തിന് ചില നല്ല പോരാട്ടഗുണങ്ങളുണ്ട്. അവൻ പാടുപെട്ടു, ലെങ്ത് കണ്ടെത്താനായില്ല, അയാൾക്ക് റൺ-അപ്പ് നഷ്ടപ്പെട്ടതായി തോന്നുന്നു. അദ്ദേഹം വളരെ നല്ല കളിക്കാരനാണെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ ഇതുവരെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വിഷമിക്കുന്നില്ല. ” ഹെസ്സൻ കൂട്ടിച്ചേർത്തു

https://twitter.com/mufaddal_vohra/status/1367765451950882821?s=19