CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇൻസ്റ്റയിൽ സെഞ്ചുറിയടിച്ച് കിങ് കോഹ്ലി, റൊണാൾഡോയ്ക്കും മെസിയ്ക്കും നെയ്മറിനുമൊപ്പം ഇനി കോഹ്ലിയും

സെഞ്ചുറിയടിച്ച് വീണ്ടും റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി കളിക്കളത്തിലല്ല ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി റെക്കോർഡ് ഇട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ് സ് പിന്നിടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് കിങ് കോഹ്ലി സ്വന്തമാക്കിയത്.

ഇൻസ്റ്റയിൽ 100 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ഏഷ്യൻ സെലിബ്രിറ്റി കൂടിയാണ് വിരാട് കോഹ്ലി.

ഇൻസ്റ്റയിൽ 100 മില്യൺ ഫോളോവേഴ്സുള്ള നാലാമത്തെ കായികതാരം കൂടിയാണ് വിരാട് കോഹ്ലി.

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സുള്ള കായികതാരങ്ങൾ

  1. ക്രിസ്റ്റ്യാനോ റൊണാൾഡോ – 265 മില്യൺ
  2. ലയണൽ മെസി – 186 മില്യൺ
  3. നെയ്മർ – 147 മില്യൺ
  4. വിരാട് കോഹ്ലി – 100 മില്യൺ

ഇൻസ്റ്റഗ്രാമിൽ സ്പോൺസേഴ്ഡ് പോസ്റ്റിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ലോകത്തിലെ ആറാമത്തെ താരം കൂടിയാണ് വിരാട് കോഹ്ലി.

ക്രിക്കറ്റ് താരങ്ങളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഇൻസ്റ്റയിൽ കോഹ്ലിയ്ക്ക് പുറകിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരം. സച്ചിൻ ടെണ്ടുൽക്കറും രോഹിത് ശർമ്മയുമാണ് കോഹ്ലിയ്ക്കും ധോണിയ്ക്കും പുറകിലുള്ളത്.

70 സെഞ്ചുറികളോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള മൂന്നാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് വിരാട് കോഹ്ലി. ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലി ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്തും ടി20 റാങ്കിങിൽ ഏഴാം സ്ഥാനത്തുമാണ്.