Skip to content

അമ്പയറെ കബളിപ്പിക്കാൻ ശ്രമിച്ചതാണോ ?! ഗില്ലിന്റെ ക്യാച്ചിൽ സ്റ്റോക്‌സിനെതിരെ വിമർശനങ്ങൾ

അഹമ്മദാബാദിലെ മോട്ടെര സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകരെ വെറും 2 സെഷനുകൾ കൊണ്ട് ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കുകയായിരുന്നു. 6 വിക്കറ്റ് നേടിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ട് നിരയുടെ അന്തകനായത്.

സ്പിൻ ബോളിങിന് മുന്നിൽ അടി പതറിയ ഇംഗ്ലണ്ട് 112 റൺസിന് കൂടാരം കയറി. 84 പന്തിൽ നിന്ന് 53 റൺസ് നേടിയ സാക് ക്രോളിയുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ സെഞ്ചുറി കടത്തിയത്. ക്യാപ്റ്റൻ ജോ റൂട്ടിനും ടീമിനെ രക്ഷപ്പെടുത്താനായില്ല. 17 റൺസിൽ അശ്വിന്റെ പന്തിൽ പുറത്താവുകയായിരുന്നു.

ഇന്ത്യൻ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ തേർഡ് അമ്പയർ ബെൻ സ്റ്റോക്‌സിന്റെ ക്യാച്ച് നോട്ട് ഔട്ട് വിധിച്ചത് രസകരമായ മുഹൂർത്തങ്ങൾക്ക് വഴിവെച്ചു. മത്സരത്തിന്റെ രണ്ടാം ഓവറിൽ സ്റ്റുവർട്ട് ബ്രോഡിൽ പന്തിൽ ഷുബ്മാൻ ഗിൽ എഡ്ജ് ചെയ്ത് സ്റ്റോക്സിന്റെ കൈകളിൽ പന്ത് എത്തുകയായിരുന്നു. സ്റ്റോക്‌സ് ക്യാച്ച് ഭദ്രമായി എടുത്തെന്ന് കരുതിയ ഇംഗ്ലണ്ട് വിക്കറ്റ് ആഘോഷിച്ചു. എന്നാൽ പന്ത് നിലത്ത് തട്ടിയിരുന്നോയെന്ന് തേർഡ് അമ്പയർ പരിശോധിചതോടെ ഔട്ട് അല്ലെന്ന് തെളിയുകയായിരുന്നു.

https://twitter.com/DenofRohit/status/1364567911688409092?s=19

തേർഡ് അമ്പയർ കൂടുതൽ പരിശോധന നടത്താതെ ഒറ്റ റിപ്ലെയിൽ തന്നെ വിധി തീരുമാനിച്ചത് ഇംഗ്ലണ്ട് താരങ്ങൾക്കിടയിൽ ആശ്ചര്യമുണ്ടാക്കി. സ്റ്റോക്‌സ് പന്ത് കയ്യിൽ എടുക്കുന്ന രംഗം സൂം പോലും ചെയ്യാതെയായിരുന്നു തിടുക്കത്തിൽ വിധി അറിയിച്ചത്. ഇതോടെ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ അമ്പയറിന് അടുത്തെത്തുകയായിരുന്നു.

https://twitter.com/MandotKalpesh99/status/1364563688305225729?s=19

ഔട്ട് ഉറപ്പിച്ച രീതിയിൽ ഗില്ലിന്റെ വിക്കറ്റ് ആഘോഷിച്ച സ്റ്റോക്‌സിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുകയാണ്. അമ്പയറെ കബളിപ്പിക്കാനുള്ള ശ്രമമാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

https://twitter.com/urmilpatel30/status/1364563787399979009?s=19