Skip to content

മൂന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഇഷാന്ത് ശർമ്മ പിന്നിടും.

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറെന്ന റെക്കോർഡ് ഇഷാന്ത് ശർമ്മയ്ക്ക് സ്വന്തമാകും.

കപിൽ ദേവ് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനുമുൻപ് 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ.

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരവും പത്രണ്ടാമത്തെ ഫാസ്റ്റ് ബൗളറുമെന്ന നേട്ടവും ഇഷാന്ത് ശർമ്മ സ്വന്തമാക്കും.

ഇതുവരെ കളിച്ച 99 മത്സരങ്ങളിൽ നിന്നും 302 വിക്കറ്റുകൾ ഇഷാന്ത് ശർമ്മ നേടിയിട്ടുണ്ട്. 2007 ൽ ധാക്കയിൽ ബംഗ്ലാദേശിനെതിരെയാണ് ഇഷാന്ത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ 79 മത്സരങ്ങളിൽ നിന്നും 226 വിക്കറ്റുകൾ നേടിയ ഇഷാന്ത് അവസാന 20 മത്സരങ്ങളിൽ നിന്നും 76 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ഇഷാന്ത് ശർമ്മ സ്വന്തമാക്കിയിരുന്നു.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾ

  1. സച്ചിൻ ടെണ്ടുൽക്കർ – 200
  2. രാഹുൽ ദ്രാവിഡ് – 163
  3. വി വി എസ് ലക്ഷ്മൺ – 134
  4. അനിൽ കുംബ്ലെ – 132
  5. കപിൽ ദേവ് – 131
  6. സുനിൽ ഗാവസ്‌കർ – 125
  7. വെങ്സർക്കാർ – 116
  8. സൗരവ് ഗാംഗുലി – 113
  9. ഹർഭജൻ സിങ് – 103
  10. വീരേന്ദർ സെവാഗ് – 103
  11. ഇഷാന്ത് ശർമ്മ – 99 *