Skip to content

ക്യാപ്റ്റൻ ചേർന്ന പ്രവർത്തിയല്ലത് ; കോഹ്ലിക്കെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ

ജോ റൂട്ടിന്റെ എൽബിഡബ്ല്യൂവിൽ ഔട്ട് നിഷേധിച്ചതിനെതിരെ അമ്പയർ നിതിൻ മേനോനുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തർക്കിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കോഹ്‌ലിയുടെ പെരുമാറ്റ രീതിയെ വിമർശിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കോഹ്ലിയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകനും എത്തിയിക്കുകയാണ്.

രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം അവസാന ഓവറിൽ ജോ റൂട്ടിനെതിരായ എൽബിഡബ്ല്യൂവിൽ നോട്ട് ഔട്ട് തീരുമാനം ഇന്ത്യ റീവ്യൂ ചെയ്തത്തോടെയാണ് സംഭവത്തിന്റെ തുടക്കം. അമ്പയറുടെ കോളിൽ റൂട്ട് പുറത്താകലിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ കോഹ്‌ലി പ്രകോപിതനായി പ്രതികരിച്ചു. ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

https://twitter.com/ashishcricket24/status/1361285958042144771?s=19

ലോക ക്രിക്കറ്റിലെ വന്‍ ശക്തിയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കോലി അങ്ങനെ പെരുമാറരുതായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. അമ്ബയറുടെ ഒരു സെക്കന്‍ഡിലെ തീരുമാനത്തെ ഇത്തരത്തില്‍ ചോദ്യം ചെയ്തതത് ശരിയായില്ലെന്നും വോണ്‍ പറഞ്ഞു.

അതേസമയം ഡിആര്‍എസിന് പോണോ എന്ന കാര്യത്തില്‍ അനുവദനീയമായ 15 സെക്കന്‍ഡും കഴിയുന്നതുവരെയും ഇന്ത്യക്ക് ഉറപ്പില്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈനും വ്യക്തമാക്കി. അവര്‍ക്ക് ഔട്ടാണെന്ന് അത്രമേല്‍ ഉറപ്പായിരുന്നെങ്കില്‍ ആദ്യമെ ഡിആര്‍എസ് എടുത്തേനെ. എന്തിനാണ് റിവ്യു എടുക്കുന്നത് എന്നതില്‍ പോലും അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അമ്ബയറോട് സംസാരിക്കുമ്ബോള്‍ കോലിയുടെ ശരീരഭാഷയും അത്ര ശരിയായിരുന്നില്ലെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി

അദ്ദേഹത്തിന് അമ്പയർമാരോട് അങ്ങനെ സംസാരിക്കാൻ കഴിയില്ല. അദ്ദേഹം ഇതിലും മികച്ച മാതൃക കാണിക്കേണ്ടതുണ്ട്. കാണികളെ പോലും പ്രകോപിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചത് ശരിയായില്ലെന്നും മുന്‍ നായകന്‍ ഡേവിഡ് ലോയിഡും പറഞ്ഞു. മാച്ച്‌ റഫറി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം കുഴപ്പത്തിലായേനെ എന്നും ലോയ്ഡ് വ്യക്തമാക്കി.