Skip to content

റീവ്യൂവിൽ പുറത്താകാതെ രക്ഷപ്പെട്ട് റൂട്ട് ; അമ്പയറുടെ പിഴവിൽ ക്ഷമ നഷ്ടപ്പെട്ട് കോഹ്ലി ; മൂന്നാം ദിനം അവസാന ഓവറിൽ നാടകീയ രംഗങ്ങൾ

ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപാതയിൽ ഇന്ത്യ. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ മൂന്ന് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയിലാണ്. രണ്ട് റണ്‍സുമായി ജോ റൂട്ടും 19 റണ്‍സുമായി ഡാന്‍ ലോറന്‍സുമാണ് ക്രീസില്‍. രണ്ടു ദിവസവും ഏഴുവിക്കറ്റുകളും ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി 429 റണ്‍സ് വേണം.

രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയ ആര്‍ അശ്വിന്റെ മികവില്‍ 286 റണ്‍സ് നേടിയ ഇന്ത്യ 482 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വയ്ക്കുകയായിരുന്നു.

https://twitter.com/Concussion_Sub/status/1361278504420012036?s=19

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അമ്പയറുടെ തീരുമാനം വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അക്‌സർ പട്ടേലിന്റെ പന്തിൽ ജോ റൂട്ടിന്റെ എൽബിഡബ്ല്യൂവിനായി ഇന്ത്യ അപ്പീൽ ചെയ്തു, എന്നാൽ ഫീൽഡ് അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് വിധിച്ചു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ റീവ്യൂ നൽകാൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് അമ്പയർ ട്രാക്കിങ്ങിൽ ഇമ്പാക്ടായി അമ്പയർസ് കോൾ നൽകിയതോടെ റൂട്ട് പുറത്താവാതെ രക്ഷപ്പെട്ടു. തേർഡ് അമ്പയറുടെ വിധിയിൽ രോഷാകുലനായ കോഹ്ലി അമ്പയർ നിതിൻ മേനോനുമായി തർക്കിക്കുകയായിരുന്നു. വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു കോഹ്ലി ഫീൽഡിങ്ങിലേക്ക് മടങ്ങിയത്.

https://twitter.com/nrcexe/status/1361277278139813889?s=19

എൽബിഡബ്ല്യൂ റീവ്യൂവിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ട് അതിജീവിച്ചതോടെ അമ്പയറുടെ പിഴവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. മുൻ ക്രിക്കറ്റ് താരങ്ങളും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിനിടെ രഹാനെയുടെ ക്യാച്ച് റീവ്യൂവിൽ വരുത്തിയ പിഴവിന്റെ വിമർശനങ്ങൾ കെട്ടടുങ്ങും മുമ്പേ വീണ്ടും പിഴവുകൾ ആവർത്തിച്ചിരിക്കുകയാണ് അമ്പയർമാർ.

https://twitter.com/juniorwaugh349/status/1361277931364884481?s=19