വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറി മതിമറന്ന് ആഘോഷിച്ച സിറാജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.
അവസാന വിക്കറ്റിൽ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്റെ ടെസ്റ്റ് കരിയറിലെ തന്റെ അഞ്ചാം സെഞ്ചുറി നേടിയത്. സിറാജിന്റെ ആഹ്ലാദപ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അവസാന വിക്കറ്റിൽ അശ്വിനൊപ്പം 49 റൺസ് കൂട്ടിച്ചേർക്കാനും സിറാജിന് സാധിച്ചു.
വീഡിയോ :
https://twitter.com/BCCI/status/1361260111902072832?s=19
സിറാജിന്റെ ആഹ്ലാദപ്രകടനം ഇന്ത്യയുടെ ഡ്രസിങ് റൂമിലെ അന്തരീക്ഷം വിളിച്ചോതുവെന്നാണ് അശ്വിൻ പ്രതികരിച്ചത്. തന്റെ സെഞ്ചുറി നേട്ടം സിറാജിനെ ഇത്രത്തോളം ആവേശഭരിതനാക്കിയത് അതിശയിപ്പിച്ചുവെന്നും അശ്വിൻ പറഞ്ഞു.
148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ അശ്വിന്റെ അഞ്ചാം സെഞ്ചുറിയാണിത്.
” മുൻപ് ഞാൻ ഹോമിൽ സെഞ്ചുറി നേടിയപ്പോൾ ഇഷാന്ത് ക്രീസിലുണ്ടായിരുന്നു. എന്റെ സമീപനം എങ്ങനെയായിരിക്കുമെന്ന് അവനറിയാം. ഇക്കുറിയും അവൻ നന്നായി ഡിഫെൻഡ് ചെയ്തു. അവൻ ക്രീസിൽ നിൽക്കുമ്പോൾ ഞാൻ റിസ്ക്കെടുക്കാൻ തീരുമാനിച്ചു. അവൻ പുറത്തായ ശേഷം സിറാജ് ചില ഓവറുകൾ അതിജീവിക്കണമെന്ന് എനിക്കറിയാമായിരുന്നു. അവസാനം സിക്സ് പായിച്ചത് എനിക്ക് വളരെയേറെ ഇഷ്ട്ടപെട്ടു. ” അശ്വിൻ പറഞ്ഞു.
” ഞാൻ സെഞ്ചുറിയിൽ അവൻ അത്രത്തോളം ആവേശഭരിതയത് എന്നെ അതിശയിപ്പിച്ചു. ഞങ്ങളുടെ ഡ്രസിങ് റൂം എങ്ങനെയെന്ന് അത് വിളിച്ചോതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഞങ്ങൾ സ്വപ്നലോകത്താണ് ” അശ്വിൻ കൂട്ടിച്ചേർത്തു.
” ഈ പ്രകടനം എന്റെ ഹോം ഗ്രൗണ്ടിലയതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെ ഇനിയൊരു ടെസ്റ്റ് കളിക്കാനാകുമോ എന്നെനിക്ക് അറിയില്ല. എന്നാൽ ഇവിടെ ഇനിയും കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” അശ്വിൻ പറഞ്ഞു.