Skip to content

ഹർഭജൻ സിങിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ ; ഇനി മുന്നിൽ കുംബ്ലെ മാത്രം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. 23.5 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിലെ ഈ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന തകർപ്പൻ നേട്ടം അശ്വിൻ സ്വന്തമാക്കി.

മത്സരത്തിലെ 5 വിക്കറ്റടക്കം 45 മത്സരങ്ങളിൽ നിന്നും 268 വിക്കറ്റുകൾ ഹോം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുണ്ട്. ഹർഭജൻ സിങാകട്ടെ 55 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യയിൽ 265 വിക്കറ്റുകൾ നേടിയിരുന്നത്.

63 മത്സരങ്ങളിൽ നിന്നും 350 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെയാണ് ഇനി അശ്വിന് മുൻപിലുള്ളത്.

ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാർ

  1. അനിൽ കുംബ്ലെ – 350
  2. രവിചന്ദ്രൻ അശ്വിൻ – 268 *
  3. ഹർഭജൻ സിങ് – 265
  4. കപിൽ ദേവ് – 219
  5. രവീന്ദ്ര ജഡേജ – 157
  6. ആർ ചന്ദ്രശേഖർ – 142
  7. ബിഷൻ സിങ് ബേദി – 137
  8. ശ്രീനാഥ് – 108
  9. സഹീർ ഖാൻ – 104
  10. വി മങ്കാദ് – 103

ടെസ്റ്റിൽ 76 മത്സരങ്ങളിൽ നിന്നും 391 വിക്കറ്റുകൾ നേടിയ അശ്വിൻ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്.

417 വിക്കറ്റ് നേടിയ ഹർഭജൻ സിങ്, 434 വിക്കറ്റ് നേടിയ കപിൽ ദേവ്, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് അശ്വിന് മുൻപിലുള്ളത്.