Skip to content

സിക്സർ കിങ്, വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മത്സരത്തിൽ 231 പന്തിൽ 161 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ 18 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വാന്തമാക്കിയത്.

സെഞ്ചുറി തികയ്ക്കുന്നയിന് മുൻപായി ബെൻ സ്റ്റോക്സിനും മൊയിൻ അലിയ്ക്കുമെതിരെയാണ് രോഹിത് ശർമ്മ സിക്സ് നേടിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 200 സിക്സ് രോഹിത് ശർമ്മ പൂർത്തിയാക്കി. ഇതാദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയിൽ ഒരു ബാറ്റ്‌സ്മാൻ 200 സിക്സ് നേടുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. രോഹിത് ശർമ്മ – 200*
  2. എം എസ് ധോണി – 179
  3. യുവരാജ് സിങ് – 111
  4. വിരാട് കോഹ്ലി – 110 *

അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ 200 സിക്സ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. മുൻ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗപ്റ്റിൽ, വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹോമിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. ബ്രണ്ടൻ മക്കല്ലം – 230 ( ന്യൂസിലാൻഡ് )
  2. മാർട്ടിൻ ഗപ്റ്റിൽ – 225 ( ന്യൂസിലാൻഡ് )
  3. ക്രിസ് ഗെയ്ൽ – 212 ( വെസ്റ്റിൻഡീസ് )
  4. രോഹിത് ശർമ്മ – 200 ( ഇന്ത്യ )
  5. എം എസ് ധോണി – 176 ( ഇന്ത്യ )

ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ ഏഴാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് വ്യത്യസ്ത ടീമുകൾക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഹിറ്റ്മാൻ സ്വന്തമാക്കി.

ഇംഗ്ലണ്ടിന് പുറമെ വെസ്റ്റിൻഡീസ്, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നീ ടീമുകൾക്കെതിരെ മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ സെഞ്ചുറി നേടിയിട്ടുണ്ട്.