Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ കോഹ്ലിയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി ആൻഡേഴ്സണും ജോ റൂട്ടും

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും. ആദ്യ ഇന്നിങ്സിൽ 218 റൺസും രണ്ടാം ഇന്നിങ്സിൽ 40 റൺസും നേടിയ റൂട്ട് റാങ്കിങിൽ അഞ്ചാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തെത്തി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 14 റൺസും രണ്ടാം ഇന്നിങ്സിൽ 72 റൺസും നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച അജിങ്ക്യ രഹാനെ 11 ആം സ്ഥാനത്തേക്ക് പിന്തളളപെട്ടു.

ബൗളർമാരുടെ റാങ്കിങിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജെയിംസ് ആൻഡേഴ്സൺ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലെത്തി.

മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

ബൗളിങ് റാങ്കിങ്

മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. ഫെബ്രുവരി 13 നാണ് പരമ്പരയിലെ രണ്ടാം മത്സരം.