Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ

ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ. റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിലെ 95 റൺസിന്റെ വിജയതോടെയാണ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തെത്തിയത്. ന്യൂസിലാൻഡാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

95 റൺസിനാണ് രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 370 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 274 റൺസ് നേടാനെ സാധിച്ചുള്ളു. 108 റൺസ് നേടിയ ഐഡൻ മാർക്രവും 61 റൺസ് നേടിയ ടെമ്പാ ബാവുമയും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

പാകിസ്ഥാന് വേണ്ടി ഹസൻ അലി 5 വിക്കറ്റും ഷഹീൻ അഫ്രീദി 4 വിക്കറ്റും നേടി.