Skip to content

ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ ഈ മാസം നടക്കാനിരുന്ന ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. പരമ്പര മാറ്റിവെച്ചതോടെ ഫൈനലിലേക്കുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.

സൗത്താഫ്രിക്കയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചത്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നിലവിൽ 69.2 % വിജയശതമാനത്തോടെ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കിയാൽ ഓസ്‌ട്രേലിയക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കുമായിരുന്നു.

ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയതോടെ 71.7 % വിജയശതമാനമുള്ള ഇന്ത്യയ്ക്ക് ഇംഗ്ലണ്ട്നെതിരായ ടെസ്റ്റ് പരമ്പര 4-0, 3-0, 3-1, 2-0, 2-1 എന്നിങ്ങനെ വിജയിച്ചാൽ ഫൈനൽ യോഗ്യത നേടാനാകും.

ഇന്ത്യയെ 4-0, 3-0, 3-1 എന്നിങ്ങനെ പരാജയപെടുത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് ഫൈനൽ യോഗ്യത നേടാൻ സാധിക്കൂ.

പരമ്പര 2-2, 1-1, 0-0 എന്നിങ്ങനെ അവസാനിച്ചാൽ മാത്രമേ ഓസ്‌ട്രേലിയക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കൂ.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്ക് നാല് പോയിന്റ് നഷ്‌ടപെട്ടിരുന്നു. ആ നാല് പോയിന്റ് നഷ്ട്ടപെട്ടില്ലായിരുന്നുവെങ്കിൽ ന്യൂസിലാൻഡിന് പകരം ഓസ്‌ട്രേലിയക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കുമായിരുന്നു.