Skip to content

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ, ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇംഗ്ലണ്ട്

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ 2 മത്സരങ്ങളുടെ പരമ്പര ജോ റൂട്ടും സംഘവും തൂത്തുവാരി. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ബാറ്റിങ് മികവും ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ് എന്നിവരുടെ ബൗളിങ് മികവുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

( Picture Source : Twitter )

രണ്ടാം ഇന്നിങ്സിലെ 164 റൺസിന്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഡൊമിനിക് സിബ്‌ലേയ് 56 റൺസും ജോസ് ബട്ട്ലർ 46 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 37 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക വെറും 126 റൺസിന് ഓൾ ഔട്ടായിരുന്നു.

( Picture Source : Twitter )

നാല് വിക്കറ്റ് വീതം നേടിയ ഡോം ബെസും ജാക്ക് ലീച്ചുമാണ് ശ്രീലങ്കയെ തകർത്തത്. ക്യാപ്റ്റൻ ജോ റൂട്ട് 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 186 റൺസ് നേടിയ ജോ റൂട്ടിന്റെ തകർപ്പൻ പ്രകടമാണ് ശ്രീലങ്കയുടെ ലീഡ് 37 റൺസ് മാത്രമാക്കി ചുരുക്കിയത്.

( Picture Source : Twitter )

ജോ റൂട്ടാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും.