മെൽബണിൽ നടന്ന ടെസ്റ്റിൽ വഴിത്തിരിവായ ആ തന്ത്രത്തിന് പിന്നിൽ രവി ശാസ്ത്രിയായിരുന്നു ; വെളിപ്പെടുത്തലുമായി അശ്വിൻ
32 വർഷമായി ഓസ്ട്രേലിയ പരാജയം രുചിക്കാത്ത ഗാബയിൽ പരമ്പര നേടാൻ വിജയം അനിവാര്യമായ മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം മറികടന്നായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. യുവ താരങ്ങളായ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, സിറാജ്, ഠാക്കൂർ, സുന്ദർ എന്നിവരുടെ പ്രകടനം വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം ഇന്നിംഗ്സിൽ സിറാജ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട തോൽവിയിൽ നിന്ന് തുടങ്ങിയാണ് ഇന്ത്യ സ്വപ്ന തുല്യമായ വിജയം കൈവരിച്ചത്. അഡ്ലെയ്ഡിൽ നടന്ന ആദ്യ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിൽ പുറത്തായി തകർന്നടിഞ്ഞ ഇന്ത്യ പിന്നീട് മെൽബണിൽ നടന്ന മത്സരത്തിലെ വിജയത്തോടെയാണ് ആത്മവിശ്വാസം തിരികെ നേടിയത്. ക്യാപ്റ്റൻ കൊഹ്ലിയുടെയും പേസ് ബോളർ ഷമിയുടെയും അഭാവത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം.
മെൽബണ് ടെസ്റ്റിൽ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവിടെ
അശ്വിനെ തുടക്കത്തിൽ തന്നെ പന്തെൽപ്പിച്ചത് വിജയകരമായ തന്ത്രമായിരുന്നു. ഓപ്പണർ വൈഡിനെയും അപകടകാരിയായ സ്മിത്തിനെയും തൊട്ടടുത്ത ഓവറുകളിലായി പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് അശ്വിൻ സമ്മാനിച്ചത്. സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിൽ മടക്കുകയായിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 190 റൺസിനാണ് പുറത്താക്കിയത്.
തന്നെ ആദ്യ 10 ഓവറിൽ പന്തെറിയാൻ അയച്ചതിന് പിന്നിൽ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ, തന്റെ യൂട്യൂബ് ചാനലിൽ ഫീൽഡിങ് കോച്ച് ശ്രീധറുമായി നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
https://twitter.com/CricComali/status/1352261971165396994?s=19
” മെൽബണിൽ ടോസ് നഷ്ട്ടപ്പെട്ടതിന് പിന്നാലെ രവിശാസ്ത്രി ഡ്രസി റൂമിൽ എന്റെയെടുത്ത് വന്നിരുന്നു. ആദ്യ 10 ഓവറിനുള്ളിൽ ബോളിങ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം രഹാനെയോട് പറയുകയായിരുന്നു ” അശ്വിൻ പറഞ്ഞു.