Skip to content

കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പിതൃത്വ അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനം നഷ്ട്ടമായ ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തി.

പരിക്കിനെ തുടർന്ന് പരമ്പരയിലെ അവസാന മത്സരം നഷ്ട്ടമായ രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും ടീമിലുണ്ടെങ്കിലും പരമ്പരയ്ക്കിടെ പറ്റിയ ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേൽ ടീമിലിടം നേടി. ടെസ്റ്റ് അരങ്ങേറ്റം മികച്ച പ്രകടനം കാഴ്ച്ചവെച്ച വാഷിങ്ടൺ സുന്ദർ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ടി നടരാജന് ടീമിലിടം നേടാൻ സാധിച്ചില്ല.

ഭുവനേശ്വർ കുമാറിന്റെ പരിക്ക് ഭേദമായെങ്കിലും ടീമിൽ തിരിച്ചെത്താൻ താരത്തിന് സാധിച്ചില്ല.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ പരമ്പര 2-0 അല്ലെങ്കിൽ 3-1 ന് സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാം.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ; രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ, റിഷാബ് പന്ത്, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ.