Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ടൈ ആയ മത്സരങ്ങൾ

ക്രിക്കറ്റ് തുടങ്ങിയ കാലം മുതൽ പല അപ്രതീക്ഷിത സംഭവങ്ങളും ക്രിക്കറ്റിൽ പല തവണ നടക്കാറുള്ളതാണ് , എന്നാൽ ഇതുവരെ വളരെ വിരളമായി നടന്ന കാര്യമാണ് ടെസ്റ്റ് ക്രിക്കറ്റിലെ ടൈ മത്സരങ്ങൾ . ഇതുവരെ 2000 ത്തിൽ കൂടുതൽ മത്സരങ്ങൾ നടന്നു , അതിൽ ടൈ ആയ മത്സരങ്ങൾ വെറും രണ്ടാണ് .

1. Australia vs West Indies – 1960

1960 ൽ വെച്ചാണ് ആദ്യമായി മത്സരം ടൈ ആയത് . Australia vs West Indies മത്സരത്തിൽ ആണ് . ടോസ് കിട്ടിയ വെസ്റ്റ് ഇൻഡീസ് ബാറ്റ് തിരഞ്ഞെടുത്തു . ആദ്യ ഇന്നിംഗ്സിൽ 453 റൺസിന് ഓൾ ഔട്ടായി . ശേഷം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 505 റൺസ് എടുത്തു ഓൾ ഔട്ടായി . ഓസ്ട്രേലിയ 52 റൺസിന്റെ ലീഡ് സ്വന്തമാക്കി .വീണ്ടും ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 284 റൺസ് എടുത്തു .233 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഓസ്ട്രേലിയ തുടക്കത്തിൽ പതറി , പക്ഷേ ഏഴാം വിക്കറ്റിൽ Davidson and Richie Benaud 134 റൺസിന്റെ കൂട്ടുകെട്ടിൽ ഓസ്ട്രേലിയ വീണ്ടും തിരിച്ചു വരവ് നടത്തി .

ടെസ്റ്റിന്റെ അവസാന ദിവസം അവസാന ഓവറിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത് 8 ബോളിൽ 6 റൺസാണ് [ അന്ന് ഒരു ഓവർ എന്നത് 8 ബോളാണ് ] . സമയം 5:56 , ഇനി ബാക്കി ഉള്ളത് 3 വിക്കറ്റ് .

Last over ഇങ്ങനെ :-

1. ആദ്യ ബോളിൽ ഒരു റൺസ് നേടി

2. രണ്ടാം ബോളിൽ Benaud ഔട്ടായി . hook ഷോട്ടിന് ശ്രമിച്ച Benaud പരാജയപ്പെട്ടു , പിറകിൽ നിന്ന കീപ്പറിന് ക്യാച്ച് നൽകി മടങ്ങി . 228 /8 എന്ന നിലയിൽ

3. മുന്നാം ബോളിൽ റൺസ് കണ്ടെത്താനായില്ല

4. 1 റൺസ് നേടി

5. അഞ്ചാം ബോളിൽ ഒരു റൺസ് നേടി . ഇനി 3 ബോളിൽ 3 റൺസ്

6. 2 റൺസ് നേടി , മുന്നാം റൺസിന് വേണ്ടി ഓടിയ Ian Meckiff റണ്ണ് ഔട്ടായി . 232 /9 . 2 പന്തിൽ 1 റൺസ് . മത്സരം ടൈ ആയി.

7. പത്താമനായി ഇറങ്ങിയ Lindsay Kline ഒരു റൺസ് നേടാൻ വേണ്ടി സ്ക്വയർ ലെഗിൽ ബോൾ അടിച്ച് ഓടിയെങ്കിലും അതിന് മുമ്പ് റൺ ഔട്ടാകി . 232 All-out

ടെസ്റ്റ് ക്രിക്കറ്റ് തുടങ്ങി 84 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു മത്സരം ടൈ ആയത് .

2. Australia vs India – 1986

26 വർഷങ്ങൾക്ക് ശേഷം അടുത്ത ടൈ മത്സരത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു . രണ്ടു മത്സരങ്ങളിലും ഓസ്ട്രേലിയ ഉൾപ്പെട്ടിരുന്നു . ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു . 7 വിക്കറ്റിൽ 574 റൺസ് എടുത്ത ശേഷം ഇന്നിംഗ്സ് ഡിക്ലേർ ചെയ്തു . തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 397 ൽ ഓൾ ഔട്ടായി .വീണ്ടും ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 ദിവസം അവസാനിക്കുമ്പോൾ 5 വിക്കറ്റിൽ 170 റൺസ് നേടി , ഒപ്പം 347 റൺസിന്റെ ലീഡും അത് കൊണ്ട് ഓസ്ട്രേലിയ ഡിക്ലേർ ചെയ്തു . അഞ്ചാം ദിവസം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം നല്ല രീതിയിൽ കൊണ്ട് പോയി . ആദ്യ 2 വിക്കറ്റിൽ ഇന്ത്യ 204 റൺസ് നേടി . 90 റൺസ് നേടി ഗവസ്കർ out ആയപ്പോൾ ടീമിന് തകർച്ച തുടങ്ങി . കളി അവസാനിക്കാൻ ഒരു ഓവർ ബാക്കി നിൽകുമ്പോൾ 9 വിക്കറ്റിൽ 344 റൺസ് നേടി . ഒരു ഓവറിൽ വേണ്ടത് 5 റൺസ്
അവസാന ഓവർ ഇങ്ങനെ :

1. ആദ്യ ബോൾ നേരിട്ട ശാസ്ത്രിക്ക്‌ റൺസ് കണ്ടെത്താൻ ആയില്ല . ഇനി വേണ്ടത് 5 ബോളിൽ 4 റൺസ്

2. രണ്ടാം ബോളിൽ രവി ശാസ്ത്രി 2 റൺസ് നേടി .ജയിക്കാൻ 4 ബോളിൽ 2 റൺസ് .

3. മുന്നാം ബോളിൽ ഒരു റൺസ് നേടി , കളിയുടെ സ്കോർ സമനിലയിൽ എത്തിച്ചു .

4. ബോൾ നേരിടുന്നത് സിംഗ് . നാലാം ബോളിൽ റൺസ് നേടിയില്ല

5. അഞ്ചാം പന്തിൽ lbw ആയി സിംഗ് out ആയി . അതോടെ മത്സരം ടൈ ആയി .അതിന് ശേഷം ഒരു മത്സരവും ടൈ ആയിട്ടില്ല