Skip to content

സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിനിടെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ ട്രോളി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്മിത്തിന് മുൻപിൽ വെച്ച് ക്രീസിൽ ഷാഡോ ബാറ്റ് ചെയ്തുകൊണ്ടാണ് രോഹിത് ഓസ്‌ട്രേലിയൻ താരത്തെ പരിഹസിച്ചത്.

ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് ക്രീസിൽ ഷാഡോ ബാറ്റ് ചെയ്യുന്നതും ഗാർഡ് മാർക്ക് ചെയ്യുന്നതുമായ വീഡിയോ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്റ്റീവ് സ്മിത്ത് പന്തിന്റെ ഗാർഡ് മയ്ക്കുകയായിരുന്നുവെന്നും സ്മിത്തിന് നേരെ നടപടി വേണമെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആവശ്യപെട്ടിരുന്നു.

വീഡിയോ കാണാം ;

തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ മത്സരത്തിന് പുറകെ സ്റ്റീവ് സ്മിത്ത് നിഷേധിച്ചിരുന്നു. ഇക്കാര്യം താൻ സാധാരണ ചെയ്യാറുണ്ടെന്നും പന്തിന്റെ ഗാർഡ് മായ്ക്കാൻ താൻ ശ്രമിച്ചിട്ടില്ലയെന്നും സ്മിത്ത് പറഞ്ഞിരുന്നു. സ്മിത്തിന് പിന്തുണയുമായി ക്യാപ്റ്റൻ ടിം പെയ്നും കോച്ച് ജസ്റ്റിൻ ലാങറും രംഗത്തെത്തിയിരുന്നു. നാലാം മത്സരത്തിനിടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങും മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ സ്മിത്തിനെ പിന്തുണയ്ക്കുകയും വിവാദങ്ങൾ അനാവശ്യമാണെന്നും പറഞ്ഞിരുന്നു.

രണ്ടാം ഇന്നിങ്സിൽ 55 റൺസ് നേടിയ സ്മിത്തിന്റെയും 48 റൺസ് നേടിയ ഡേവിഡ് വാർണറുടെയും മികവിൽ 294 റൺസ് നേടിയ ഓസ്‌ട്രേലിയ 328 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുൻപിൽ ഉയർത്തിയിക്കുന്നത്.

73 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജ്, 61 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂർ എന്നിവരാണ് ഓസ്‌ട്രേലിയയെ തകർത്തത്.