Skip to content

മാർനസ് ‘ലക്കി’ഷെയ്ൻ ; ലെബുഷെയ്ൻ ലഭിച്ച അവസരങ്ങളുടെ അമ്പരപ്പിക്കുന്ന കണക്ക് ; നാലാം ടെസ്റ്റിലും രണ്ട് ക്യാച്ചുകൾ പാഴാക്കി ഇന്ത്യ

ഗാബയിൽ നടന്ന്കൊണ്ടിരിക്കുന്ന ടെസ്റ്റ് സീരീസിലെ അവസാന മത്സരത്തിൽ ആദ്യ ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയയ്ക്ക് 5 വിക്കറ്റ് നഷ്ട്ടത്തിൽ 274 റൺസ് എന്ന നിലയിലാണ്. ലെബുഷെയ്നിന്റെ സെഞ്ചുറി ബലത്തിലാണ് ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്‌കോർ. 108 റൺസ് നേടിയ ലെബുഷെയ്ൻ അരങ്ങേറ്റക്കാരൻ നടരാജന്റെ പന്തിൽ പുറത്തായി. ഇന്ത്യൻ ബോളിങ് നിരയിൽ സിറാജ്, സുന്ദർ, താക്കൂർ എന്നിവർ ഒരു വിക്കറ്റ് വീതവും നടരാജൻ 2 വിക്കറ്റും നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്തിന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. 36 റൺസിൽ നിൽക്കർ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 28 റൺസുമായി ഗ്രീനും 38 റൺസുമായി ക്യാപ്റ്റൻ പെയ്നുമാണ് ക്രീസിൽ. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും ഫോം കണ്ടെത്താനാവാതെയാണ് വാർണർ മടങ്ങിയത്. ഇത്തവണയും വിക്കറ്റ് സിറാജിനാണ്.

സെഞ്ചുറി നേടിയ ലെബുഷെയ്നിന്റെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കി കളഞ്ഞത്. 37 റൺസിൽ നിൽക്കെ സെയ്നിയുടെ പന്തിൽ ക്യാപ്റ്റൻ രഹാനെ ഗള്ളിയിൽ നിന്ന് ക്യാച്ച് പാഴാക്കി. പിന്നാലെ 47 റൺസിൽ നിൽക്കെ എഡ്ജ് ചെയ്ത പന്ത് പൂജാരയുടെ വിട്ട് കളഞ്ഞു.

ഇതാദ്യമായല്ല ഇത്തരത്തിൽ ലെബുഷെയ്ൻ അവസരം നൽകുന്നത്. ആദ്യ ടെസ്റ്റിൽ മൂന്ന് തവണയും, മൂന്നാം ടെസ്റ്റിൽ ഒരു തവണയും പുറത്താക്കാനുള്ള അവസരം ഇന്ത്യ നഷ്ട്ടമാക്കിയിട്ടുണ്ട്.

2019 ആഷസിന് തുടക്കത്തിലുള്ള കണക്കുകൾ എടുത്താൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ച താരങ്ങളിൽ രണ്ടാമതാണ് ലെബുഷെയ്ൻ. ഇക്കാലയളവിൽ 9 തവണ ഓസ്‌ട്രേലിയൻ താരത്തിന്റെ ക്യാച്ച് എതിർ ടീം വിട്ട് കളഞ്ഞിട്ടുണ്ട്. ലിസ്റ്റിൽ ഒന്നാമത് 11 അവസരങ്ങൾ ലഭിച്ച ഇംഗ്ലണ്ട് താരം സ്റ്റോക്‌സാണ്.