Skip to content

ടെസ്റ്റ് അരങ്ങേറ്റത്തോടെ അപൂർവ്വ നേട്ടത്തിൽ നടരാജൻ ; ഒരു ഇന്ത്യൻ താരത്തിനും ലഭിക്കാത്ത ഭാഗ്യം

ഗാബയിൽ നടന്ന്കൊണ്ടിരിക്കുന്ന ടെസ്റ്റ് സീരീസിലെ അവസാന മത്സരത്തിൽ ആദ്യ ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയയ്ക്ക് 5 വിക്കറ്റ് നഷ്ട്ടത്തിൽ 274 റൺസ് എന്ന നിലയിലാണ്. ലെബുഷെയ്നിന്റെ സെഞ്ചുറി ബലത്തിലാണ് ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്‌കോർ. 108 റൺസ് നേടിയ ലെബുഷെയ്ൻ അരങ്ങേറ്റക്കാരൻ നടരാജന്റെ പന്തിൽ പുറത്തായി. ഇന്ത്യൻ ബോളിങ് നിരയിൽ സിറാജ്, സുന്ദർ, താക്കൂർ എന്നിവർ ഒരു വിക്കറ്റ് വീതവും നടരാജൻ 2 വിക്കറ്റും നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്തിന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. 36 റൺസിൽ നിൽക്കർ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 28 റൺസുമായി ഗ്രീനും 38 റൺസുമായി ക്യാപ്റ്റൻ പെയ്നുമാണ് ക്രീസിൽ. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും ഫോം കണ്ടെത്താനാവാതെയാണ് വാർണർ മടങ്ങിയത്. ഇത്തവണയും വിക്കറ്റ് സിറാജിനാണ്.

മൂന്നാം ടെസ്റ്റിനിടെ നിരവധി ഇന്ത്യൻ താരങ്ങൾ പരിക്കേറ്റ് പുറത്തായതിനാൽ രണ്ട് താരങ്ങളാണ് ഗാബ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കേണ്ടി വന്നത്. അശ്വിൻ പകരം വാഷിങ്ടൺ സുന്ദറും, ബുംറയ്ക്ക് പകരം നടരാജനും ടീമിലെത്തിയത്.

ബ്രിസ്ബണ്‍ ടെസ്റ്റിലെ അരങ്ങേറ്റത്തോടെ അപൂര്‍വ്വ റെക്കോഡ് കുറിച്ചിരിക്കുകയാണ് യുവ പേസര്‍ നടരാജന്‍. ഒരു പര്യടനത്തില്‍ തന്നെ ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്.

നേരത്തേ ഓസീസിനെതിരേയുയുള്ള ടി20, ഏകദിന പരമ്ബരകളിലും നടരാജന്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. വരുണ് ചക്രവർത്തിയുടെ പകരക്കാരനായി ടീമിലെത്തിയ നടരാജന്റെ തുടക്കം. പിന്നീട് അങ്ങോട്ട് മറ്റ് താരങ്ങൾക്ക് കൂടി പരിക്കേറ്റത്തോടെ നടരാജന്റെ ഭാഗ്യം തെളിയുകയായിരുന്നു.
മത്സരങ്ങളിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതും. ഗബ്ബയില്‍ അരങ്ങേറിയതോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 300ാമത്തെ താരമായി നടരാജന്‍ മാറി.