Skip to content

മൂന്നാം ടെസ്റ്റിൽ സ്മിത്തും ലെബുഷെയ്നും തനിക്കെതിരെ ആധിപത്യം പുലർത്തിയതിന് കാരണം വെളിപ്പെടുത്തി

സിഡ്‌നിയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ സമനില പിടിച്ച് ഇന്ത്യ. നാലാം ഇന്നിംഗ്‌സിൽ 131 ഓവർ പ്രതിരോധിച്ചാണ് ഇന്ത്യയുടെ ഈ വിജയത്തോളം മധുരമുള്ള സമനില. ഹനുമാ വിഹാരിയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ പരാജയത്തിൽ നിന്നും രക്ഷിച്ചത്. ഹനുമാ വിഹാരി 161 പന്തിൽ 23 റൺസും രവിചന്ദ്രൻ അശ്വിൻ 128 പന്തിൽ 39 റൺസും നേടി പുറത്താകാതെ നിന്നു.

118 പന്തിൽ 97 റൺസ് നേടിയ റിഷാബ് പന്തും 77 റൺസ് നേടിയ ചേതേശ്വർ പുജാരയും നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്ത് വിജയപ്രതീക്ഷ നൽകിയിരുന്നുവെങ്കിലും ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

സിഡ്‌നി പിച്ചിൽ തനിക്കെതിരെ സ്റ്റീവ് സ്മിത്തും ലെബുഷെയ്‌നും ആധിപത്യം പുലർത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യയുടെ ഓഫ് സ്പിന്നർ അശ്വിൻ. ആദ്യത്തെ രണ്ട് പിച്ചുകളെക്കാളും പേസും ബൗണ്സും വളരെ കുറഞ്ഞ പിച്ചായിരുന്നു സിഡ്‌നിയിലെതെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

ഈ ടെസ്റ്റ് സീരീസിൽ ഇതുവരെയായി അശ്വിൻ രണ്ട് തവണ സ്റ്റീവ് സ്മിത്തിനെയും ലെബുഷെയ്നിനേയും പുറത്താക്കിയിട്ടുണ്ട്.തന്നെ മികച്ച രീതിയിൽ നേരിടാൻ രണ്ട് ബാറ്റ്സ്മാന്മാരെയും സഹായിക്കുന്നതിൽ സിഡ്‌നി പിച്ച് നിർണായക പങ്ക് വഹിച്ചുവെന്ന് അശ്വിൻ പറഞ്ഞു.

” എം‌സി‌ജിയെയും അഡ്‌ലെയ്ഡിനേക്കാളും വളരെ കുറഞ്ഞ ബൗൺ‌സും വേഗതയുമാണെന്ന് സിഡ്‌നിയിലെന്ന് പറയാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി സിഡ്‌നി അത്തരത്തിലാണ്. പക്ഷെ മൂന്നാം ടെസ്റ്റിൽ സാധാരണ സിഡ്നി പിച്ചിനേക്കാൾ മന്ദഗതിയിലായിരുന്നു, ഒരു പക്ഷെ ലഭിച്ച സൂര്യ പ്രകാശത്തിന്റെ കാരണമായിരിക്കും. ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.