CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

പുത്തൻ മാറ്റങ്ങളുമായി ചരിത്രത്തിലെ ആദ്യ 4 ദിന ടെസ്റ്റ് നാളെ 

ചരിത്രത്തിലെ ആദ്യ 4 ദിന ഡേ നൈറ്റ് ടെസ്റ്റ് സൗത്ത് ആഫ്രിക്കയിലെ സെന്റ്‌ ജോർജ് പാർക്കിൽ നടക്കും ദക്ഷിണാഫ്രിക്കൻ സമയം 1.30 ന് ആണ് മത്സരം . പരീക്ഷണാടിസ്ഥാനത്തിലാണ് ഐസിസി 4 ദിവസ ടെസ്റ്റ് നടത്തുന്നത് . ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണിത് . ഇതാദ്യമായാണ് സൗത്ത് ആഫിക്ക ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയം വഹിക്കുന്നത് . ഓസ്ട്രേലിയയിൽ ആയിരുന്നു 7 തവണയും ഡേ നൈറ്റ് ടെസ്റ്റ് നടന്നത് . 

4 ദിന ടെസ്റ്റിലെ മാറ്റങ്ങൾ  

ഒരു ദിവസം 98 ഓവറുകൾ ഉണ്ടായിരിക്കും 5 ദിന ടെസ്റ്റിൽ ഇത്‌ 90 ഓവറുകൾ ആണ് . 

ഒരു മത്സരത്തിൽ 4 ദിവസങ്ങളിലുമായി 392 ഓവറുകൾ ഉണ്ടായിരിക്കും 5 ദിന ടെസ്റ്റിൽ നിന്നും 58 ഓവറുകൾ കുറവ്‌ 

ഒരു ദിവസം കൂടുതലായി വരുന്ന 8 ഓവറുകൾ എറിയാൻ കളി സമയം അരമണിക്കൂർ കൂട്ടും . 

എല്ലാ ദിവസങ്ങളിലും ആദ്യ രണ്ട് സെക്ഷനുകളിലെ കളി സമയം 15 മിനുട്ട് വർധിപ്പിച്ചു . 

4 ദിന ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യിക്കാൻ 150 റൺസ് അധികം മതി 5 ദിന ടെസ്റ്റിൽ അത്‌ 200 റൺസ് ആണ് . 

4 ദിന ടെസ്റ്റിൽ ചായ സമയം 20 മിനുട്ട് ആണ് . ലഞ്ച് സമയം 40 മിനിറ്റും ആണ് . 

Loading...
Loading...