Skip to content

​നാളെ ലോക റെക്കോർഡ് പിറക്കുമോ ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം 

നാളെ ആഷസ് നാലാം ടെസ്റ്റ് മത്സരം നടക്കാനിരിക്കെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കാണികൾ കളി കാണാൻ വന്നെന്ന റെക്കോർഡ് പിറക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .

കളി മെൽബണിൽ ഓസ്‌ട്രേലിയയിൽ പൊതു അവധിയായ ബോക്സിംഗ് ഡേയിലാണ് മത്സരം എന്നതാണ് ഈ ആകാംക്ഷയുടെ പ്രധാന കാരണം .

2013-14 ലെ ആഷസിലെ ഇതേ ബോക്സിംഗ് ഡേ ടെസ്റ്റിലാണ് നിലവിലെ റെക്കോർഡ് പിറന്നത് . 

അന്ന് ബോക്സിംഗ് ഡേയിൽ കളി കാണാൻ വന്നത് 91,092 ആളുകളായിരുന്നു .
അന്ന് തകർക്കപ്പെട്ടതും ഇതേ മെൽബണിന്റെ 1961 ലെ വിൻഡീസിനെതിരെയുള്ള മത്സരത്തിന്റേ റെക്കോർഡ് ആയിരുന്നു .

2006-07 ആഷസിലും കൂറ്റൻ ജനക്കൂട്ടമായിരുന്നു അന്ന് മത്സരം കണ്ടത് .

89,000 ത്തോളം പേർ അന്ന് ഗ്രൗണ്ടിൽ വന്നു .

ഇത്തവണയും 90,000 ത്തോളം കാണികൾ വരുമെന്ന് ഉറപ്പാണ് എന്നാൽ ലോകറെക്കോർഡ് തകരുമോ എന്നതാണ് ചോദ്യം .