Skip to content

അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ ജഡേജ തകർപ്പൻ റണ്ണൗട്ടിലൂടെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപുറകെ ജഡേജയെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ.

” ജഡേജയെന്ന ഫീൽഡർക്ക് മാത്രമേ ഇത് സാധ്യമാകൂ, ത്രോയുടെ കൃത്യത മാത്രമല്ല ആ ത്രോയുടെ അതിവേഗതയാണ് റണ്ണൗട്ടിലേക്ക് വഴിയൊരുക്കിയത്. തീർച്ചയായും അവിശ്വസനീയം ” സഞ്ജയ് മഞ്ചരേക്കർ ട്വിറ്ററിൽ കുറിച്ചു.

ജഡേജയുടെ തകർപ്പൻ റണ്ണൗട്ടാണ് ഓസ്‌ട്രേലിയൻ സ്കോർ 338 റൺസായി ചുരുക്കാൻ സഹായിച്ചത്.

രണ്ടാം ദിനത്തിൽ നേടിയ നാല് വിക്കറ്റിനേക്കാൾ തനിക്ക് പ്രിയപെട്ടത് സ്മിത്തിന്റെ റണ്ണൗട്ടാണെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു.

” ആ റണ്ണൗട്ടായിരിക്കും ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്. 30 യാർഡ് സർക്കിളിൽ നിന്നുള്ള ഡയറക്ട് ഹിറ്റ്, ഇതെന്റെ ഏറ്റവും മികച്ച റണ്ണൗട്ടുകളിലൊന്നാണ്. ഇന്ത്യയ്ക്ക് പുറത്ത് നാലോ അഞ്ചോ വിക്കറ്റുകൾ നേടുകയെന്നത് വലിയ കാര്യം തന്നെയാണ്, എന്നാൽ ആ നിമിഷമാണ് എനിക്ക് ഏറെ പ്രിയപെട്ടത്. ” ജഡേജ പറഞ്ഞു.

131 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്റ്റീവ് സ്മിത്തിന്റെ 27 ആം സെഞ്ചുറിയാണിത്.