Skip to content

ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് പിന്നിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. രോഹിത് ശർമ്മയാണ് മൂന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് പകരക്കാരനായി ടീമിലെത്തിയത്.

” ആറാം നമ്പറിൽ രോഹിത് ശർമ്മയുടെ റെക്കോർഡ് അത്രയും മോശമല്ല, എന്നാൽ ഓപ്പണറായി മികച്ച റെക്കോർഡാണ് ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്കുള്ളത്. എന്നാൽ വിദേശ സാഹചര്യങ്ങളിൽ അവൻ ഓപ്പണറായി ഇറങ്ങിയിട്ടില്ല. ന്യൂസിലാൻഡ് പര്യടനത്തിൽ അവൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മധ്യനിരയയിലാണ് അവൻ കളിച്ചത്. അതുകൊണ്ട് തന്നെ സ്വിങ് ബോളിനെ അവൻ എങ്ങനെ നേരിടുന്നുവെന്ന് കണ്ടുതന്നെയറിയണം. ” സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു.

” ഞാനായിരുന്നുവെങ്കിൽ മായങ്ക് അഗർവാളിനെ ഒഴിവാക്കുകയില്ലായിരുന്നു. കാരണം അവൻ യുവതാരമാണ്, ഒപ്പം മികച്ച ഫോമിലും. കളിക്കാരെ നിരസിക്കാനും തിരഞ്ഞെടുക്കാതിരിക്കാനുമുള്ള തന്ത്രമായി ഇത് മാറിയിരിക്കുന്നു. ശുഭ്മാൻ ഗില്ലിനെ ഓപ്പണിങിൽ മറ്റൊരു പൊസിഷനിലേക്ക് നിന്നും മാറ്റി രോഹിത് ശർമ്മയ്ക്ക് അവസരം നൽകുകയായിരുന്നു ടീം മാനേജ്‌മെന്റ് ചെയ്യേണ്ടിയിരുന്നത് ” സഞ്ജയ് മഞ്ചരേക്കർ കൂട്ടിച്ചേർത്തു.

ടെസ്റ്റ് കരിയറിൽ 47.85 ശരാശരിയുള്ള അഗർവാൾ പരമ്പരയിലെ ആദ്യ നാല് ഇന്നിങ്സിൽ നിന്നും 31 റൺസ് മാത്രമാണ് നേടിയിരുന്നത്.

ശുഭ്മാൻ ഗില്ലാകട്ടെ കഴിഞ്ഞ മത്സരത്തിൽ 2 ഇന്നിങ്സിൽ നിന്നുമായി 80 റൺസ് നേടിയിരുന്നു.