Skip to content

സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. സിഡ്നിയിൽ നടക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടിയിട്ടുണ്ട്.

67 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 31 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. 62 റൺസ് നേടിയ അരങ്ങേറ്റക്കാരൻ വിൽ പുക്കോവ്സ്കി 5 റൺസ് മാത്രം നേടിയ ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

മൊഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകൾ നേടിയത്.

രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയിരിക്കുന്നത്. മായങ്ക് അഗർവാളിന് പകരക്കാരനായി രോഹിത് ശർമ്മയെത്തിയപ്പോൾ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി നവദീപ് സെയ്‌നി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

ഓസ്‌ട്രേലിയൻ നിരയിലും മാറ്റങ്ങളുണ്ട്. ജോ ബേൺസ്, ട്രാവിസ് ഹെഡ് എന്നിവർക്ക് പകരക്കാരായി ഡേവിഡ് വാർണറും അരങ്ങേറ്റതാരം വിൽ പുക്കോവ്സ്കിയും ടീമിലെത്തി.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ : ഡേവിഡ് വാർണർ, വിൽ പുകോവ്സ്കി, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാത്യൂ വേഡ്, കാമറോൺ ഗ്രീൻ, ടിം പെയ്ൻ (c, wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, ജോഷ് ഹേസൽവുഡ് .

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ (c), ഹനുമാ വിഹാരി, റിഷാബ് പന്ത് (wk), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.