Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പിന്നിലാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.

ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു.

ഇതിനുമുൻപ് 2015 ൽ അവസാനത്തോടെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ വില്യംസണ് സാധിച്ചിരുന്നുവെങ്കിലും പിന്നീട് സ്മിത്തും കോഹ്ലിയുമാണ് ഒന്നാം സ്ഥാനം കയ്യടിയിരിക്കുന്നത്.

മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അജിങ്ക്യ രഹാനെ റാങ്കിങിൽ 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. എന്നാൽ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത ചേതേശ്വർ പുജാര റാങ്കിങിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ബൗളർമാരുടെ റാങ്കിങിൽ രവിചന്ദ്രൻ അശ്വിൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തും ജസ്‌പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയൻ ബൗളർമാരിൽ മിച്ചൽ സ്റ്റാർക്ക് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമതെത്തിയപ്പോൾ ജോഷ് ഹേസൽവുഡ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്

( Pic Courtesy : ICC Official App)

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്

( Pic Courtesy : ICC Official App )