Skip to content

2009 ൽ അരങ്ങേറ്റത്തിൽ തന്നെ ടെസ്റ്റ് സെഞ്ചുറി, രണ്ടാം സെഞ്ചുറിക്കായി പിന്നിട്ടത് 11 വർഷം ; അപൂർവ്വ റെക്കോർഡിൽ ഫവാദ് അലം

ന്യുസിലാന്റിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ പാകിസ്ഥാൻ തോൽവി. അഞ്ചാം ദിനം അവസാന സെക്ഷനിൽ 4 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ സമനിലയ്ക്ക് വേണ്ടി ബാറ്റ് വീശിയെങ്കിലും വാഗ്‌നർ, ജാമീസൻ എന്നിവർക്ക് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല.

അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ റിസ്‌വാനും ഫവാദ് അലം ചേർന്ന് പടുത്തുയർത്തിയ 165 റൺസ് കൂട്ടുക്കെട്ടാണ് പാകിസ്ഥാൻ പ്രതീക്ഷ നൽകിയത്. എന്നാൽ ടീം സ്‌കോർ 240 റൺസിൽ നിൽക്കെ ജാമീസൻ എൽ.ബിഡബ്ല്യൂ വിലൂടെ റിസ്‌വാനെ പുറത്താക്കി. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാകിസ്ഥാൻ സമ്മർദ്ദത്തിലായി.

അവസാന വിക്കറ്റിൽ പേസ് ബോളർമാരായ ഷഹീൻ അഫ്രീദിയും നസീം ഷായും പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ 27 പന്തുകൾ ബാക്കി നിൽക്കെ സാന്റനെറുടെ പന്തിൽ ക്യാച്ച് നൽകി നസീം ഷാ പുറത്തായി.

പരിക്കേറ്റ ബാബർ അസമിന് പകരം ടീമിലെത്തിയ ഫവാദ് അലമാണ് സെഞ്ചുറി നേടി പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. 2009 ൽ അരങ്ങേറ്റം കുറിച്ച അലമിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. അരങ്ങേറ്റത്തിൽ ശ്രീലങ്കയ്ക്കെതിരെ അന്ന് സെഞ്ചുറി നേടിയിരുന്നു. എന്നാൽ പിന്നാലെ നടന്ന ന്യുസിലാൻറ് പര്യടനത്തിൽ പരാജയപ്പെട്ടതോടെ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.

https://twitter.com/stat_doctor/status/1344129062571134977?s=19

4188 ദിവസങ്ങൾക്ക് ശേഷം പകരക്കാരനായെത്തി ന്യുസിലാന്റിന്റെ പേസ് ആക്രമണത്തിന് മുന്നിൽ നിർണായക സെഞ്ചുറി നേടി. ഇതുവരെ കരിയറിൽ 6 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് 35 ക്കാരൻ കളിച്ചിട്ടുള്ളത്. 11 വർഷങ്ങൾക് ശേഷം ഇക്കഴിഞ്ഞ ഇംഗ്ലണ്ട് സീരീസിലാണ് ടീമിൽ തിരിച്ചെത്തിയത്.

https://twitter.com/ICC/status/1344132897775771650?s=19