Skip to content

റാഷിദ് ഖാനെ പ്രൊഫൈൽ ഫോട്ടോയാക്കി ഓസ്ട്രേലിയൻ താരം ഗിൽക്ക്രിസ്റ്റ്

ബിഗ് ബാഷിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച റാഷിദ് ഖാനെ തേടിയെത്തിയത് ഗിൽക്ക്രിസ്റ്റിന്റെ അഭിനന്ദനവും ഒപ്പം റാഷിദ് ഖാന്റെ ഫോട്ടോ ഗിൽക്ക്രിസ്റ്റ് ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ ആകിയുള്ള ട്വീറ്റും .

ഉടൻ തന്നെ ഈ ട്വീറ്റിന് മറുപടിയുമായി റാഷിദ് ഖാൻ എത്തി . റാഷിദ് ഖാന്റെ ട്വീറ്റിൽ വ്യക്തമാണ് എത്രത്തോളം സന്തോഷം കിട്ടിയ നിമിഷമാണെന്ന് .

ബിഗ് ബാഷ് അഡ്‌ലൈഡ് സ്ട്രൈക്കേഴ്സിന് വേണ്ടി കളികുന്ന റാഷിദ് ഖാൻ ആദ്യ കളിയിൽ തന്നെ man of the match നേടി . 4 ഓവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി . ആദ്യം ബാറ്റ് ചെയ്ത അഡ്‌ലൈഡ് സ്ട്രൈക്കേഴ്സ് 20 ഓവറിൽ 163 റൺസ് നേടി , ലക്ഷ്യം തേടി ബാറ്റിങ്ങിന് ഇറങ്ങിയ സിഡ്നി തണ്ടേഴ്‌സ്‌ അഡ്‌ലൈഡ് സ്ട്രൈക്കേഴ്സിന്റെ ബോളർമാർക്ക്‌ മുന്നിൽ അടിപതറി . 110 റൺസിൽ ഓൾ ഔട്ട് ആയി .