Skip to content

വിരാട് കോഹ്‌ലി ആഗ്രഹിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് റിക്കി പോണ്ടിംഗ്

വിരാട് കോഹ്‌ലി താൻ ആഗ്രഹിക്കുന്നിടത്തോളം കാലം ക്യാപ്റ്റനാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ ജനനം ജനുവരിയിൽ പ്രതീക്ഷിക്കുന്നതിനാൽ ബിസിസിഐ ഇന്ത്യൻ ക്യാപ്റ്റൻ പിതൃത്വ അവധി നൽകിയിട്ടുണ്ട്.

കോഹ്‌ലിയുടെ അഭാവത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ അജിങ്ക്യ രഹാനെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റന്റെ ചുമതലകൾ നിർവഹിക്കുന്നുണ്ട്. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ നാണംകെട്ട തോൽവിക്ക് ശേഷം ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ ആധിപത്യം പുലർത്തുകയാണ്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ സ്‌കോർ 277/5 എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോർ മറികടന്ന് 82 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. അവസാന സെഷനിൽ രഹാനെയും രവീന്ദ്ര ജഡേജയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തിയത് ഇന്ത്യയ്ക്ക് കരുത്തായി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസ് നേടി പുറത്താകാതെ നിന്നു.

“ അഡ്ലെയ്ഡിൽ തകർന്ന ടീമിനെ രഹാനെ മികച്ച രീതിയിലാണ് തിരിച്ചു കൊണ്ടുവന്നത്. ഇന്നലത്തെ ഫീൽഡിങ് സെറ്റപ്പുകളും ബോളിങ് മാറ്റങ്ങളും അഭിനന്ദനമർഹിക്കുന്ന ഒന്നാണ്. ഇപ്പോൾ അദ്ദേഹം നായകന്റെ പ്രകടനം കാഴ്‌ച്ച വെക്കുകയാണ് ” ക്രിക്കറ്റ് ഡോട്ട് കോം ഉദ്ധരിച്ച് പോണ്ടിംഗ് പറഞ്ഞു.

” അദ്ദേഹം ( രഹാനെ ) ക്യാപ്റ്റന്റെ പ്രകടനം കളിക്കാൻ ആഗ്രഹിക്കുന്നു. വിരാട്ടിന്റെ അഭാവത്തിൽ ഒരു സെഞ്ച്വറി നേടാനും തന്റെ രാജ്യത്തെയും ടീമിനെയും ഈ പരമ്പരയിലേക്ക് തിരികെ കൊണ്ട്വരാനും പരമാവധി ശ്രമിക്കുകയാണ്. വിരാട് ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം ക്യാപ്റ്റനാകും, എന്നാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് കൂടുതൽ മികച്ച കളിക്കാരനാക്കുമെന്ന് കരുതുന്നുവെങ്കിൽ അത് ലോക ക്രിക്കറ്റിനെ ഭയപ്പെടുത്തുന്ന കാര്യമാണ്, ” അദ്ദേഹം കൂട്ടിച്ചേർത്തു.