Skip to content

അഡ്‌ലെയ്ഡ് റണ്ണൗട്ടിനുശേഷം വിരാട് കോഹ്‌ലിയുമായി സംസാരിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് അജിങ്ക്യ രഹാന

ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാന.
ആ റണ്ണൗട്ട് ഇപ്പോഴും പൂർണ്ണമായി ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

വിരാട് കോഹ്‌ലിയുടെ റൺ ഔട്ട് അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തിന്റെ വഴിത്തിരിവുകളിലൊന്നാണ് രഹാനെ പറഞ്ഞു. മത്സരത്തിനിടെ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും തമ്മിലുള്ള തെറ്റായ ആശയവിനിമയമാണ് റൺ ഔട്ടിലേക്ക് നയിച്ചത്. ഇത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുകയായിരുന്നു. ആദ്യ ദിവസം അവസാനിക്കാൻ 20 ഓവർ ബാക്കി നിൽക്കെയായിരുന്നു സംഭവം.

പിന്നാലെ 80ആം ഓവറിൽ ന്യു ബോള് കൂടി എടുത്തതോടെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ രാത്രി വെളിച്ചത്തിൽ പന്ത് നേരിടാൻ ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് കണ്ടത്‌.
രഹാനെ – കോഹ്ലി സഖ്യം 50 റൺസ് കൂട്ടുക്കെട്ട് കടന്നതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 350+ സ്‌കോർ പ്രതീക്ഷിച്ചിരുനിടത്തായിരുന്നു ആ തിരിച്ചടി.

” അത് ശരിക്കും കഠിനമായിരുന്നു. തീർച്ചയായും ഞങ്ങൾ അപ്പോൾ നന്നായി കളിച്ചു പോവുകയായിരുന്നു. കൂട്ടുക്കെട്ട് വളരെ മികച്ചതായിരുന്നു. റണ്ണൗട്ടിനുശേഷം മത്സരത്തിന്റെ ഗതി എങ്ങോട്ട് പോകുന്നത് എനിക്ക് ശരിക്കും കാണാൻ കഴിഞ്ഞു ” രഹാനെ പറഞ്ഞു.

” ആദ്യ ദിവസത്തെ കളി അവസാനിച്ചതിന് ശേഷം ഞാൻ പോയി അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. അദ്ദേഹത്തിന് അതിൽ കുഴപ്പമില്ലായിരുന്നു. ഞങ്ങൾ രണ്ടുപേരും അന്നത്തെ സ്ഥിതിഗതികൾ നന്നായി മനസ്സിലാക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിൽ സംഭവിക്കുന്നതാൻ. നിങ്ങൾ അതിനെ മാനിക്കുകയും മുന്നോട്ട് പോകുകയും വേണം. ” രഹാനെ കൂട്ടിച്ചേർത്തു.