Skip to content

‘ കോഹ്‌ലിക്ക് ഒരു നിയമം നടരാജൻ മറ്റൊരു നിയമമോ ?! ‘ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സുനിൽ ഗവാസ്‌കർ

ഐപിഎലിലെ മിന്നും പ്രകടനത്തോടെ അപ്രതീക്ഷിതമായി ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടീമിൽ ഇടം പിടിച്ച താരമാണ് നടരാജൻ. ടി20 സീരീസിൽ അരങ്ങേറ്റം കുറിച്ച സൺ റൈസെസ് ഹൈദരാബാദ് താരം 3 മത്സരത്തിലും അവിസ്മരണീയമായ പ്രകടനം പുറത്തെടുത്തു. റൺസ് വഴങ്ങാൻ പിശുക്ക് കാണിച്ച നടരാജന്റെ പ്രകടനത്തിൽ ക്യാപ്റ്റൻ കോഹ്ലി വാചാലനായിരുന്നു.  അടുത്ത വർഷം നടക്കുന്ന ടി20 ലോക്കക്കപ്പിൽ ഇടം പിടിക്കുകയാകും നടരാജന്റെ ഇനിയുള്ള ലക്ഷ്യം.

ഐപിഎൽ പ്ലേ ഓഫ് മത്സരത്തിനിടെ നടരാജന്റെ ഭാര്യ പ്രസവിച്ചിരുന്നു. എന്നാൽ ഐപിഎലിന് പിന്നാലെ ഓസ്‌ട്രേലിയൻ പര്യടനം കൂടി വന്നതോടെ കുട്ടിയെ കാണാൻ ഇതുവരെ നടരാജൻ സാധിച്ചിട്ടില്ല. ഏകദിന, ടി20  സീരീസിൽ മാത്രം ഉൾപ്പെടുത്തിയിരുന്ന നടരാജനെ
പര്യടനത്തിലെ  ലിമിറ്റഡ് ഓവർ മത്സരങ്ങൾ  അവസാനിച്ചതിന് ശേഷവും  ടെസ്റ്റ് പരമ്പരയിലെ നെറ്റ് ബോളറായി തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.


അതിനാൽ ജനുവരി മൂന്നാം വാരം വരെ നടരാജന് മകളെ കാണാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം.  മറുവശത്ത്, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ അഡ്‌ലെയ്ഡ് ടെസ്റ്റിനുശേഷം പിതൃത്വ അവധി എടുക്കാൻ ബിസിസിഐ അനുവദിച്ചിട്ടുണ്ട്, ജനുവരിയിൽ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ്.

ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. ഇന്ത്യൻ ടീമിലെ വ്യത്യസ്ത കളിക്കാർക്ക് വ്യത്യസ്ത തരത്തിലുള്ള നിയമം ലഭിക്കുന്നതിൽ സുനിൽ ഗവാസ്‌കറിന് അതൃപ്തി പ്രകടിപ്പിച്ചു.  എല്ലാ കളിക്കാർക്കും ഒരേ നിയമങ്ങൾ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

” ഐ‌പി‌എൽ പ്ലേ ഓഫുകൾ നടക്കുമ്പോൾ നടരാജൻ ആദ്യത്തെ കുട്ടി ജനിച്ചു. ലിമിറ്റഡ് ഓവർ സീരീസ് കഴിഞ്ഞിട്ടും ടെസ്റ്റ് പരമ്പരയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, പക്ഷേ ടീമിന്റെ ഭാഗമായിട്ടല്ല, നെറ്റ് ബോളറായി.  ഒരു ഫോർമാറ്റിൽ ടീമിന്റെ മാച്ച് വിന്നറായ താരത്തോട് നെറ്റ് ബോളറാകാൻ ആവശ്യപ്പെടുന്നത് സങ്കൽപ്പിച്ചു നോക്കൂ.. ” സുനിൽ ഗവാസ്കർ പറഞ്ഞു.


” ജനുവരി മൂന്നാം വാരത്തിൽ പരമ്പര അവസാനിച്ചതിനുശേഷം മാത്രമേ അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയുള്ളൂ, അതിനുശേഷം ആദ്യമായി മകളെ കാണും. അതേസമയം  തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റൻ (വിരാട് കോഹ്‌ലി) തിരിച്ചുപോകുന്നു, ”സുനിൽ ഗവാസ്‌കർ കൂട്ടിച്ചേർത്തു.