Skip to content

കോഹ്ലിയില്ലാത്തതിനാൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്തണം, നിർദ്ദേശവുമായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം മറികടക്കാനായി ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.

കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യ അവരുടെ ബാറ്റിങ് ശക്തിപെടുത്തണമെന്നും അതിനായി മധ്യനിരയിൽ റിഷാബ് പന്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

” വിരാട് കോഹ്ലി ഇനിയുള്ള മത്സരങ്ങളിൽ അവർക്കൊപ്പമില്ല, ആ നഷ്ട്ടം മറികടക്കാൻ പോന്ന ബാറ്റ്‌സ്മാന്മാർ അവർക്കില്ല, അതുകൊണ്ട് തന്നെ ഒന്നിലധികം മാറ്റങ്ങൾ അവർക്ക് ആവശ്യമാണ്. മധ്യനിരയിൽ റിഷാബ് പന്ത് എത്തണം, വിരാട് കോഹ്ലിയില്ലാത്തതിനാൽ അവർ ബാറ്റിങ് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ അവൻ തീർച്ചയായും ടീമിലെത്തണം. ” റിക്കി പോണ്ടിങ് പറഞ്ഞു.

ഇന്ത്യ മാനസികമായി അടുത്ത മത്സരത്തിനായി തയ്യാറെടുക്കണമെന്നും ഓസ്‌ട്രേലിയ അടുത്ത മത്സരത്തിൽ കൂടുതൽ ശക്തമായിട്ടായിരിക്കും കളിക്കാനിറങ്ങുകയെന്നും റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിലെ ഇന്നിങ്സിൽ 36 റൺസിന് പുറത്തായി വൻനാണക്കേടും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.

കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിൽ മികച്ച പ്രകടനമാണ് റിഷാബ് പന്ത് കാഴ്ച്ചവെച്ചത്. നാല് മത്സരങ്ങളിൽ നിന്നും 58.33 ശരാശരിയിൽ 350 റൺസ് നേടിയ റിഷാബ് പന്തായിരുന്നു ചേതേശ്വർ പുജാരയ്ക്ക് ശേഷം പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ.

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടന്ന പരിശീലന മത്സരത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം പന്ത് കാഴ്ച്ചവെച്ചെങ്കിലും വൃദ്ധിമാൻ സാഹയെയാണ് ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കളിച്ചത്. ബി