Skip to content

2017 ൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയവർ 

2017 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറ്റവും മികച്ച വർഷമായിരുന്നു . ക്രിക്കറ്റിന്റെ മൂന്നു ഫോമാറ്റിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചു . ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരു പോലെ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. നിരവധി റെക്കോർഡുകൾ തിരുത്തി കുറിക്കപ്പെട്ടു . 

2017 ൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്‍ച വെച്ച 5 പ്ലെയേഴ്സിനെ കാണാം . 

5 . ഭുവനേശ്വർ കുമാർ 


2017 ൽ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച ബൗളർ . ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുകയും അവസാന ഓവറുകളിൽ റൺസ് വിട്ടു കൊടുക്കാതിരിക്കുകയും ചെയ്ത് എതിർ ടീമിനെ ഭുവി ബുദ്ധിമുട്ടിച്ചു . 

3 ടെസ്റ്റ് മാത്രമാണ് ഭുവി 2017 ൽ കളിച്ചത് 11 വിക്കറ്റുകൾ ഭുവി നേടി . ഏകദിനത്തിൽ 24 മത്സരം കളിച്ച ഭുവി 28 വിക്കറ്റുകൾ നേടി . ടി20 യിൽ 5 മത്സരങ്ങളിൽ നിന്നും 7 വിക്കറ്റ് ഭുവി നേടി . ശ്രീലങ്കക്ക് എതിരെ 96 റൺസ് വിട്ട് കൊടുത്ത 8 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം . 

4 . ജസ്‌പ്രീത് ബുംറ 


2017 ൽ മികച്ച പ്രകടനമാണ് ബുംറ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നടത്തിയത്. ബുംറയുടെ യോർകറുകൾ എതിർ ടീം ബാറ്റ്സ്മാന്മാർക്ക് തലവേദന സൃഷ്ട്ടിച്ചു . 

2017 ൽ 23 ഏകദിനങ്ങൾ കളിച്ച ബുംറ 39 വിക്കറ്റുകൾ നേടി . 5/27 ആണ് മികച്ച പ്രകടനം . 2 മാൻ ഓഫ് ദി മാച്ചും ബുംറ നേടി .  11 ടി20 കളിച്ച ബുംറ 12 വിക്കറ്റുകൾ നേടി . നിലവിൽ ഏകദിന റാങ്കിങ്ങിൽ 3 ആം സ്ഥാനത്തും ടി20 റാങ്കിങ്ങിൽ 1 ആം സ്ഥാനത്തും ആണ് ബുംറ . 

3. രവീന്ദ്ര ജഡേജ 


2017 ൽ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം ആണ് ജഡേജ നടത്തിയത് . നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ജഡേജ . 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 20 വിക്കറ്റുകൾ ജഡേജ നേടി കൂടാതെ 14 ഇന്നിങ്‌സുകളിൽ നിന്നും 328 റൺസ് നേടി ബാറ്റിങ്ങിലും പങ്ക് വഹിച്ചു . 2017 ൽ 10 ഏകദിനങ്ങളിൽ നിന്നും 8 വിക്കറ്റും ജഡേജ നേടി . 

2. ചേതേശ്വർ പൂജാര 


2017 ൽ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് പുജാരയാണ് . 11 മത്സരങ്ങളിൽ നിന്നും 67.08 ആവേറേജിൽ 1140 റൺസ് പൂജാര നേടി . 4 സെഞ്ചുറിയും 5 ഫിഫ്റ്റിയും ഒരു ഡബിൾ സെഞ്ചുറിയും പൂജാര നേടി . നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് പുറകിൽ മൂന്നാം സ്ഥാനത്ത് ആണ് പൂജാര . 

1. വിരാട് കോഹ്ലി 


ഇന്ത്യൻ ക്യാപ്റ്റൻ തന്നെയാണ് 2017 ൽ  ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് . നിരവധി റെക്കോർഡുകൾ കോഹ്ലി തിരുത്തി കുറിച്ചു . മൂന്നു ഫോമാറ്റിലും കോഹ്ലി തിളങ്ങി . ടെസ്റ്റിൽ 1059 റൺസും ഏകദിനത്തിൽ 1460 റൺസും ടി20 യിൽ 299 റൺസും കോഹ്ലി നേടി.ടെസ്റ്റിൽ 3 ഡബിൾ സെഞ്ചുറിയും 5 സെഞ്ചുറിയും കോഹ്ലി നേടി . ഏകദിനത്തിൽ 6 സെഞ്ചുറി കോഹ്ലി നേടി . നിലവിൽ ഏകദിനത്തിലും ടി20 യിലും ഒന്നാം സ്ഥാനത്തും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തും ആണ് കോഹ്ലി .