Skip to content

റാങ്കിങ്ങിൽ 10 പോയിന്റ് നഷ്ട്ടപ്പെട്ട് സ്റ്റീവ് സ്മിത്ത്, നേട്ടം കൊയ്ത് ഹെസ്ൽവുഡും അശ്വിനും ; പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത്

ഓസ്‌ട്രേലിയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം അവസാനിച്ചതിന് പിന്നാലെ പുതിയ റാങ്കിങ് പുറത്ത്‌വിട്ട് ഐസിസി. ഇന്ത്യ 8 വിക്കറ്റ്പരാജയം ഏറ്റുവാങ്ങിയ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ പൂജാര, കോഹ്ലി എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ബോളിങ്ങിൽ അശ്വിനും ബുംറയും ഉമേഷ് യാദവുമാണ് തിളങ്ങിയത്.

എന്നാൽ ഓസ്‌ട്രേലിയൻ നിരയിൽ ബാറ്റിങ്ങിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് 1 റൺസിൽ നിൽക്കെ അശ്വിന്റെ പന്തിൽ പുറത്തായിരുന്നു. ഇതോടെ 911 പോയിന്റിൽ ഉണ്ടായിരുന്ന സ്മിത്ത് നിലവിൽ 901 പോയിന്റിൽ എത്തി നിൽക്കുന്നു.

ആദ്യ ഇന്നിങ്സിലെ അർദ്ധ സെഞ്ചുറിയുടെ ബലത്തിൽ കോഹ്ലി 2 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 888 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
മത്സരത്തിൽ 47, 6 സ്കോറുകൾ ചെയ്ത ലെബുഷെയ്ൻ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ( 839 ) പോയിന്റിലേക്ക് കടന്നു. ക്യാപ്റ്റൻ ടിം പെയ്നിന്റെ 73 നോട്ടൗട്ടിന്റെ ഇന്നിംഗ്സ് 592 പോയിന്റുമായി കരിയറിലെ ഏറ്റവും മികച്ച 33-ാം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1340592663062601728?s=19

അദ്ദേഹത്തിന്റെ മുമ്പത്തെ ഏറ്റവും മികച്ചത് 2018 ഡിസംബറിൽ 45 ആം സ്ഥാനത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ജോ ബേൺസ് പുറത്താകാതെ 51 റൺസ് നേടി 48 ആം സ്ഥാനത്തേക്ക് കുതിച്ചു, 2016 ന് ശേഷം ആദ്യമായാണ് 50 സ്ഥാനങ്ങളിൽ ഇടം നേടുന്നത്.

https://twitter.com/ICC/status/1340590971684315136?s=19

അതേസമയം ബോളിങ്ങിൽ പാറ്റ് കമ്മിൻസ് ഏഴ് വിക്കറ്റുകൾ നേടി ആറ് പോയിന്റുകൾ സ്വന്തമാക്കി 904 ൽ നിന്ന് 910 ലേക്ക് നീങ്ങി. ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹാസൽവുഡിന്റെ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഇന്നിംഗ്‌സിലെ 5/8 എന്ന അവിശ്വസനീയ ബോളിങ് റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മറികടക്കാനും 805 പോയിന്റുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് തിരിച്ചുവരാനും സഹായിച്ചു, 2018 മാർച്ചിനുശേഷം ആദ്യമായാണ് ആദ്യ 5ൽ പ്രവേശിക്കുന്നത്.

https://twitter.com/CricCrazyJohns/status/1340591517644124162?s=19