Skip to content

അഡ്ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

അഡ്ലെയ്ഡ് ടെസ്റ്റിലെ നാണക്കേട്ട തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ കമ്മിൻസിന്റെ പന്ത് കയ്യിലേറ്റതിനെ തുടർന്ന് റിട്ടെഡായ
സീനിയർ പേസർ മുഹമ്മദ് ഷമിയെ ബാക്കി 3 ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കി
സ്കാൻ റിപ്പോർട്ടുകൾക്ക് ശേഷമാണ് ഈ തീരുമാനം.

പരമ്പരയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ 8 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഇത്. നേരെത്തെ ഇഷാന്ത് ശർമയുടെ അഭാവത്തിൽ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് മറ്റൊരു പ്രഹരം കൂടിയാണിത്. ഷമിക്ക് പകരക്കാരനായി യുവതാരം സെയ്നി രണ്ടാം ടെസ്റ്റിൽ ഇറങ്ങിയേക്കും. 26 നാണ് മെൽബണിൽ വെച്ച് രണ്ടാം ടെസ്റ്റ്.

ഷമിയുടെ പരുക്കിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് ചോദിച്ചപ്പോൾ പേസർ വളരെയധികം വേദനയിലാണെന്നും സ്കാനുകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. കൈ ഉയർത്താൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഷമി.

ജനുവരിയിൽ ആദ്യ കുട്ടിയുടെ ജനനത്തിനായി കോഹ്ലി കൂടി മടങ്ങുന്നതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലാകും. നിലവിൽ ക്വാറന്റൈനിലുള്ള രോഹിത് ശർമ്മ മൂന്നാം ടെസ്റ്റോടെ ടീമിനൊപ്പം ചേരുക.


നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244 റണ്‍സിന് മറുപടിയായി ഓസീസിനെ 191 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 53 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 36 റൺസിൽ പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിക്കുകയായിരുന്നു.