Skip to content

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി , ഓസ്‌ട്രേലിയയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പിങ്ക് ബോൾ മത്സരത്തിൽ തകർപ്പൻ വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ നേടിയത്. ഈ തകർപ്പൻ വിജയത്തിന് പുറകെ ടിം പെയ്നെയും കൂട്ടരെയും അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 53 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സോടെയാണ് മത്സരത്തിൽ തിരികെയെത്തിയത്. രണ്ടാം ഇന്നിങ്സിൽ 36 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഓസ്‌ട്രേലിയ 90 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു.

” ആദ്യ ഇന്നിങ്സിലെ ബൗളിങിന്റെയും ബാറ്റിങിന്റെയും മികവിൽ ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്, എന്നാൽ രാവിലെ ഓസ്‌ട്രേലിയ അതിശക്തമായി തിരിച്ചെത്തി, അതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിത, അവസാനിക്കുന്നത് വരെ അതിനൊരു അന്ത്യമില്ല, രണ്ടാം പകുതിയിൽ ഇന്ത്യ തകർക്കപെട്ടു, ഓസ്‌ട്രേലിയക്ക് എന്റെ അഭിനന്ദനങ്ങൾ ” ട്വിറ്ററിൽ സച്ചിൻ കുറിച്ചു.

അഞ്ചോവറിൽ 8 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്.

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ആർക്കും തന്നെ രണ്ടക്കം കടക്കാൻ സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ 73 റൺസ് നേടി ഓസ്‌ട്രേലിയയെ വമ്പൻ തകർച്ചയിൽ നിന്നും കരകയറ്റിയ ടിം പെയ്നാണ് മാൻ ഓഫ് ദി മാച്ച്.