Skip to content

ധോണിയുടെ ഉപദേശമില്ലാതെ ഇന്ത്യയുടെ സ്പിന്നർമാർ കഷ്ടപ്പെടുകയാണ്: കിരൺ മോർ

ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 സീരീസിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ കാഴ്ച്ച വെച്ചത്. എന്നാൽ ആദ്യ ടി20 മത്സരം ഒഴിച്ചാൽ ഇന്ത്യയുടെ സ്പിന്നർമാർക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. വാഷിങ്ടണ് സുന്ദർ ഉൾപ്പെടെ കൂടുതൽ റൺസ് വഴങ്ങി.
നിലവിൽ ഇന്ത്യൻ സ്പിന്നർമാർ ധോണിയുടെ തുടർച്ചയായ ഉപദേശം ലഭിക്കാത്തതിനെ തുടർന്ന് കഷ്ട്ടപ്പെടുകയാണെന്ന് മുൻ ഇന്ത്യൻ താരം കിരൺ മോർ

” ധോണിയുടെ കാലഘട്ടത്തിൽ, പന്തെറിയാനുള്ള ലെങ്ത് അല്ലെങ്കിൽ ലൈൻ സംബന്ധിച്ച് അദ്ദേഹം നിരന്തരം ബോളർമാർക്ക് ഉപദേശം നൽകുമായിരുന്നു. കൂടുതലും ഹിന്ദിയിൽ ആണെങ്കിലും. ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല, ഇന്ത്യയുടെ സ്പിന്നർമാർ കഷ്ടപ്പെടുകയാണ് കുൽദീപ് യാദവ്, ജഡേജ ഇവർ പഴയ രീതിയിൽ പ്രകടനം കാഴ്ച വെക്കുന്നില്ലെന്ന് നിങ്ങൾക്ക് കാണാം ” മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ പോഡ്കാസ്റ്റിൽ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് പ്രശംസനീയമായ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ സ്പിന്നർമാരുടെ പ്രകടനത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. കുൽദീപ് യാദവ് കളിച്ച ഏക ഏകദിനത്തിൽ 1/57 റൺസും, അതേസമയം ഏകദിനത്തിൽ 1/89, 0/71, ടി 20 യിൽ 1/51, 0/41 എന്നിങ്ങനെയാണ് യുസ്‌വേന്ദ്ര ചാഹലിന്റെ നേട്ടം.

രവീന്ദ്ര ജഡേജയ്ക്ക് പരമ്പരയിൽ ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ആദ്യ ടി20യിൽ ജഡേജയുടെ പകരക്കാരനായി ടീമിലെത്തി 3 വിക്കറ്റ് നേടി ടീമിന് വിജയം സമ്മാനിച്ചത് മാത്രമാണ് ചാഹലിന്റെ ഈ പര്യടനത്തിലെ എടുത്തു പറയാനുള്ള പെർഫോമൻസ്.
ധോണി ഇന്ത്യൻ ടീമിനൊപ്പമുള്ള സമയത്ത് അദ്ദേഹം ഉപദേശം നൽകിയിരുന്നു. ക്യാപ്റ്റനായ കോഹ്‌ലിക്ക് ഇതിൽ ശ്രദ്ധിക്കേണ്ടി വന്നിരുന്നില്ല, എന്നാൽ ഇപ്പോൾ ബോളർമാരോട് സംസാരിക്കാൻ മിഡ് ഓഫിലോ, ഷോർട്ട് എസ്ട്ര കവറിലോ കോഹ്ലി ഫീൽഡ് ചെയ്യാറാണ്.

” മറ്റൊരു ധോണിയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ക്യാപ്റ്റനായി ഒരു വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ വേണ്ടിയാണ് ശ്രമിക്കുന്നത് , അതിനു കാരണം സ്റ്റമ്പുകൾക്ക് പിന്നിൽ കളിക്കുന്നതിന്റെ ഗുണം അവർ ഗ്രൗണ്ടിലെ മികച്ച സ്ഥാനത്താണ്, അവിടെ നിന്ന് മത്സരത്തെ മികച്ച രീതിയിൽ നിരീക്ഷിക്കാൻ പറ്റും, ” അദ്ദേഹം പറഞ്ഞു.