Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, ലാബുഷെയ്നെ പിന്നിലാക്കി കോഹ്ലിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി കെയ്ൻ വില്യംസൺ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ 74 പോയിന്റുകൾ കൂടെ നേടിയ വില്യംസൺ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നെ പിന്നിലാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്.

886 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള കോഹ്ലിക്കും വില്യംസണുമുള്ളത്. 911 പോയിന്റോടെ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്തുള്ളത്.

പാകിസ്ഥാൻ ബാബർ അസമും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയുമാണ് മാർനസ് ലാബുഷെയ്ന് പുറകിൽ അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ. വെസ്റ്റിൻഡീസിനെതിരെ 86 റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ടോം ലാതം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.

വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ നെയ്ൽ വാഗ്നർ സ്റ്റുവർട്ട് ബ്രോഡിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.