Skip to content

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. മത്സരത്തിൽ 78 പന്തിൽ 63 റൺസ് നേടി പുറത്തായ കോഹ്ലി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി.

വെറും 242 ഇന്നിങ്സിൽ നിന്നും 12,000 റൺസ് നേടിയ കോഹ്ലി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് ഈ നേട്ടത്തിൽ മറികടന്നത്.

300 ഇന്നിങ്സിൽ നിന്നുമാണ് സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ 12,000 പൂർത്തിയാക്കിയത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. വിരാട് കോഹ്ലി – 242 ഇന്നിങ്‌സ്
  2. സച്ചിൻ ടെണ്ടുൽക്കർ – 300 ഇന്നിങ്‌സ്
  3. റിക്കി പോണ്ടിങ് – 314 ഇന്നിങ്‌സ്
  4. കുമാർ സംഗക്കാര – 336 ഇന്നിങ്‌സ്
  5. സനത് ജയസൂര്യ – 379 ഇന്നിങ്‌സ്
  6. മഹേള ജയവർധനെ – 399 ഇന്നിങ്‌സ്

2008 ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോഹ്ലി 251 മത്സരങ്ങളിൽ നിന്നും ഇതുവരെ 59.31 ശരാശരിയിൽ 43 സെഞ്ചുറിയും 59 ഫിഫ്റ്റിയുമടക്കം 12,040 റൺസ് നേടിയിട്ടുണ്ട്.

മറുഭാഗത്ത് 1989 അരങ്ങേറ്റം കുറിച്ച സച്ചിൻ 463 മത്സരങ്ങളിൽ നിന്നും 44.83 ശരാശരിയിൽ 49 സെഞ്ചുറിയും 96 ഫിഫ്റ്റിയുമടക്കം 18,426 റൺസ് നേടി.