Skip to content

ഐസിസി ടി20 റാങ്കിങ്, ഓസ്‌ട്രേലിയയെ പിന്നിലാക്കി മോർഗനും കൂട്ടരും

ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നമത്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പിന്നിലാക്കിയത്.

കേപ് ടൗണിൽ നടന്ന മൂന്നാം ടി20യിൽ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 47 പന്തിൽ 99 റൺസ് നേടിയ ഡേവിഡ് മലാനും 46 പന്തിൽ 67 റൺസ് നേടിയ ജോസ് ബട്ട്ലറുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. 14 പന്തിൽ 16 റൺസ് നേടിയ ജേസൺ റോയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 32 പന്തിൽ 74 റൺസ് നേടിയ വാൻഡർ ഡസന്റെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഫാഫ് ഡുപ്ലെസിസ്‌ 37 പന്തിൽ 52 റൺസ് നേടി.