Skip to content

സ്മിത്തിനെ പുറത്താക്കാൻ അവൻ സാധിക്കും ; ഹർഭജൻ സിങ്

ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ തലവേദന സൃഷ്ടിച്ചത് സ്റ്റീവ് സ്മിത്താണ്. രണ്ട് മത്സരത്തിലും 62 പന്തിൽ സെഞ്ചുറി തികച്ച സ്മിത്ത് ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയുടെ സ്റ്റാർ ബോളർമാരെ ഒരു കൂസലുമില്ലാതെയാണ് അടിച്ചു പറത്തിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മുൻ ഇന്ത്യ സ്പിന്നർ ഹർഭജൻ സിംഗ് പറഞ്ഞു.

ഇന്ത്യയുടെ ബോളിങ് നിരയ്ക്കെതിരെ അവിശ്വസനീയ ഫോമിൽ 25 ബൗണ്ടറികളും ആറ് സിക്സറുകളും സ്മിത്ത് അടിച്ചിട്ടുണ്ട്, സ്മിത്തിനെ തുടക്കത്തിൽ തന്നെ പുറത്താക്കാനുള്ള തന്ത്രം ഉപദേശിച്ച് ഹർഭജൻ സിങ്.

സ്മിത്തിനെതിരെ സ്പിൻ ആക്രമണം വിന്യസിപ്പിക്കുന്നത് വഴി അദ്ദേഹത്തെ പുറത്താക്കാൻ എളുപ്പമാണെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. “സ്പിന്നർമാർക്കെതിരെ സ്മിത്ത് ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ഹർഭജൻ ഇന്ത്യ ടുഡേയോട് പറഞ്ഞു

സ്മിത്ത് ക്രീസിലേക്ക് എത്തി കഴിയുമ്ബോള്‍
7-8 ഓവര്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് നല്‍കണം.
ബാറ്റിലെ പേസ് ഇഷ്ടപ്പെടുന്ന കളിക്കാരനാണ് സ്മിത്ത്.അത് നല്‍കരുത്. അങ്ങനെ വന്നാല്‍ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞേക്കും ഹര്‍ഭജന്‍ പറഞ്ഞു. ചഹലിനെയാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ഇറക്കിയത്.