Skip to content

ക്രിക്കറ്റിൽ ആ ഷോട്ടുകൾ നിരോധിക്കണം, വിചിത്രമായ ആവശ്യമുന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ക്രിക്കറ്റിൽ സ്വിച്ച് ഷോട്ടുകൾ നിരോധിക്കണമെന്ന ആവശ്യമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. അത്തരത്തിലുള്ള ഷോട്ടുകൾ നേടാൻ കഴിവ് വേണമെങ്കിലും അത് ബൗളർമാരോടുള്ള അനീതിയാണെന്നും ഇന്ത്യ ഓസ്‌ട്രേലിയ മത്സരം വിലയിരുത്തവെ ചാപ്പൽ പറഞ്ഞു.

” ഓസ്‌ട്രേലിയയുടെ ബാറ്റിങ് മികവുറ്റതായിരുന്നു, പ്രത്യേകിച്ചും ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റീവ് സ്മിത്തും. അവരുടെ ചില ഷോട്ടുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. സ്വിച്ച് ഷോട്ടുകൾ പായിക്കാൻ അതിൽ പ്രാവീണ്യം ആവശ്യമാണ്. എന്നാൽ അത്തരത്തിലുള്ള ഷോട്ടുകൾ ബൗളർമാരെ സംബന്ധിച്ച് അനീതിയാണ്. ” ചാപ്പൽ പറഞ്ഞു.

ബൗളർമാർ പന്തെറിയാൻ തയ്യാറെടുക്കന്നതിന് മുൻപേ സ്വിച്ച് ഷോട്ട് കളിക്കാനുള്ള ഉദ്ദേശം ബാറ്റ്‌സ്മാൻ പ്രകടമാക്കുകയാണെങ്കിൽ അതിൽ കുഴപ്പമില്ലെന്നും എന്നാൽ മറിച്ചാണെങ്കിൽ അത് കടുത്ത അനീതിയാണെന്നും ചാപ്പൽ പറഞ്ഞു.

” ഇത് ക്രിക്കറ്റ് ഏകപക്ഷീയമാക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് പന്തെറിയുന്നതെന്ന് ബൗളർമാർ അമ്പയർമാരോട് പറയേണ്ടതുണ്ട്. വലംകയ്യൻ ബാറ്റ്‌സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ ഫീൽഡിങ് ക്യാപ്റ്റനെന്ന നിലയിൽ ഞാൻ അതിനനുസരിച്ച് ഫീൽഡർമാരെ നിർത്തുന്നു, പന്ത് എറിയുമ്പോഴാകട്ടെ അവൻ ഇടംകയ്യനായി മാറുന്നു !! ഇതിനെതിരെ നിയമങ്ങളുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് അനീതിയാണെന്ന് അവരെ ബോധിപ്പിക്കാനും എനിക്ക് സാധിക്കും ” ചാപ്പൽ കൂട്ടിച്ചേർത്തു.