Skip to content

സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്റെയും തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 374 റൺസ് നേടി.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 124 പന്തിൽ 9 ഫോറും 2 സിക്സുമടക്കം 114 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 66 പന്തിൽ 11 ഫോറും 4 സിക്സുമടക്കം 105 റൺസ് നേടി. ഡേവിഡ് വാർണർ 76 പന്തിൽ 69 റൺസ് നേടിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 19 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 45 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.