Skip to content

ഏകദിന പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടങ്ങൾ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര നാളെ സിഡ്‌നിയിൽ ആരംഭിക്കും. ഒരിടവേളയ്ക്ക് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ചരിത്രനേട്ടങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 248 മത്സരങ്ങളിൽ നിന്നും 59.33 ശരാശരിയിൽ 11867 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 133 റൺസ് കൂടെ നേടിയാൽ ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 416 മത്സരങ്ങളിൽ നിന്നും 70 സെഞ്ചുറികൾ നേടിയ കോഹ്ലിക്ക് 2 സെഞ്ചുറി കൂടെ നേടാൻ സാധിച്ചാൽ 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങിനെ പിന്നിലാക്കി സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 41 സെഞ്ചുറി നേടിയിട്ടുള്ള കോഹ്ലിക്ക് ഒരു സെഞ്ചുറി കൂടെ നേടാൻ സാധിച്ചാൽ 41 സെഞ്ചുറി നേടിയിട്ടുള്ള റിക്കി പോണ്ടിങിനെ പിന്നിലാക്കി അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കാം.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ (wk)

ഏകദിന ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം

ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്‌സ് കാരി, സീൻ അബോട്ട്, പാറ്റ് കമ്മിൻസ് (vc), കാമെറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, മോയിസസ് ഹെൻറിക്‌സ്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ഡാനിയേൽ സാംസ്‌, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആഡം സാംപ, ആൻഡ്രൂ ടൈ