Skip to content

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്. ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്.

https://twitter.com/SDhawan25/status/1331163041392574464?s=09

ഇന്ത്യയ്ക്ക് മുൻപ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏകദിന പരമ്പരകളിൽ റെട്രോ ജേഴ്സി ധരിച്ച് കളിച്ചിരുന്നു. മൊബൈൽ പ്രീമിയർ ലീഗാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്പോൺസർ. Nike മായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് Mpl ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസർമാരായത്.

നവംബർ 27 ന് സിഡ്നിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഡിസംബർ നാലിന് ടി20 പരമ്പര ആരംഭിക്കും. ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ (wk)

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, ടി നടരാജൻ

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്