Skip to content

16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക്

നീണ്ട 16 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ പര്യടനത്തിന് സന്നദ്ധരായി ഇംഗ്ലണ്ട്. അടുത്ത വർഷം ഒക്ടോബറിൽ ടി20 പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലെത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന പരമ്പരയിലെ രണ്ട് മത്സരങ്ങൾക്കും കറാച്ചിയായിരിക്കും വേദിയാകുക.

ഇതിനുമുൻപ് 2005 ലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന പാകിസ്ഥാൻ പര്യടനം. തുടർന്ന് 2012 ലും 2015 ലും ഇരു ടീമുകളും തമ്മിലുള്ള പരമ്പരകൾ യു എ ഇ യിൽ വെച്ചായിരുന്നു നടന്നത് .

അടുത്ത വർഷം ജനുവരിയിലാണ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിനെ പാകിസ്ഥാൻ ക്ഷണിച്ചതെങ്കിലും മുൻനിര താരങ്ങൾക്ക് കളിക്കാൻ സാധിച്ചേക്കില്ലെന്ന കാരണം മുൻ നിർത്തിയാൽ പരമ്പര ഒക്ടോബറിലേക്ക് മാറ്റിയത്.

ഇംഗ്ലണ്ടിനൊപ്പം 2021-22 സീസണിൽ Ftp പ്രകാരം ഓസ്‌ട്രേലിയൻ ടീമും പാകിസ്ഥാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ പരമ്പരയ്ക്ക് ശേഷം 2022-23 സീസണിൽ ടെസ്റ്റ്, ലിമിറ്റഡ് ഓവർ പരമ്പരകൾക്കായി ഇംഗ്ലണ്ട് വീണ്ടും പാകിസ്ഥാനിലെത്തുമെന്നും ഇംഗ്ലണ്ടിന്റെ തീരുമാനം പാകിസ്ഥാൻ സൂപ്പർ ലീഗിലേക്ക് കൂടുതൽ വിദേശതാരങ്ങളെ ആകർഷിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാൻ വ്യക്തമാക്കി.