Skip to content

ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. പൂർണമായും കായികക്ഷമത ഇല്ലാത്തതിനാലാണ് ഏകദിന പരമ്പരയിൽ നിന്നും ടി20 പരമ്പരയിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതെന്നും ഇതിനാൽ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താരത്തെ പര്യടനത്തിൽ നിന്നും ഒഴിവാക്കിയ വാർത്തയ്ക്ക് പുറകെ രോഹിത് ശർമ്മ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പങ്കുവെച്ചതാണ് ആശയകുഴപ്പങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് രോഹിത് ശർമ്മയുമായി കൂടിയാലോചിച്ച ശേഷമാണ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയത്.

രോഹിത് ശർമ്മയ്ക്കൊപ്പം ഐ പി എല്ലിനിടെ പരിക്ക് പറ്റിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.