Skip to content

തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം നിലനിർത്തി മുംബൈ ഇന്ത്യൻസ്. ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ കിരീടം നേടുന്നത്. ഫൈനലിൽ ഡൽഹി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.

51 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ഇഷാൻ കിഷൻ 19 പന്തിൽ 33 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 പന്തിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും 38 പന്തിൽ 56 റൺസ് നേടിയ റിഷാബ് പന്തിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

മുംബൈയ്ക്ക് വേണ്ടി ട്രെൻഡ് ബോൾട്ട് നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റും നേഥൻ കോൾട്ടർ നൈൽ 2 വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

ചെന്നൈ സൂപ്പർ കിങ്‌സ് മാത്രമാണ് ഇതിനുമുൻപ് ഐ പി എല്ലിൽ തുടർച്ചയായ രണ്ട് സീസണുകളിൽ കിരീടം നേടിയിട്ടുള്ളത്.