Skip to content

86 ൽ നിൽക്കെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ക്യാപ്റ്റൻ, ബാറ്റ് വലിച്ചെറിഞ്ഞ് രോഷാകുലനായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടാനുള്ള അവസരം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ക്യാപ്റ്റൻ നഷ്ടമാക്കിയതിൽ രോഷാകുലനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ ന്യൂ സൗത്ത് വെയിൽസും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

ടീം സ്കോർ 522 ൽ നിൽക്കെ സീൻ അബോട്ട് സെഞ്ചുറി നേടിയതിന് പുറകെയാണ് ന്യൂ സൗത്ത് വെയിൽസ്‌ ക്യാപ്റ്റൻ പീറ്റർ നെവിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തത്.

എന്നാൽ ക്യാപ്റ്റന്റെ തീരുമാനം മറുഭാഗത്ത് സെഞ്ചുറിയ്ക്ക് 14 റൺസ് മാത്രം അകലെ 86 റൺസ് നേടി നിന്നിരുന്ന സ്റ്റാർക്കിനെ രോഷാകുലനാക്കി. കളിക്കളത്തിൽ നിന്നും തിരിച്ചെത്തിയ സ്റ്റാർക്ക് തന്റെ ബാറ്റ് വലിച്ചെറിഞ്ഞാണ് അമർഷം പ്രകടിപ്പിച്ചത്.

വീഡിയോ കാണാം

ടെസ്റ്റിൽ 10 ഫിഫ്റ്റി നേടിയിട്ടുണ്ടെങ്കിലും ഇതുവരെയും സെഞ്ചുറി നേടുവാൻ സ്റ്റാർക്കിന് സാധിച്ചിട്ടില്ല.

2013 ൽ ഇന്ത്യയ്ക്കെതിരെ നേടിയ 99 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.