Skip to content

ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ കോഹ്ലി വിജയം നേടുന്നില്ലേ ?! മികച്ച ടീം ഉണ്ടാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കേണ്ടത് ; കോഹ്‌ലിക്ക് പിന്തുണയുമായി സെവാഗ് രംഗത്ത്

പതിമൂന്നാം സീസണിലെ എലിമിനേറ്ററിൽ ഹൈദരാബാദിനെതിരെ തോറ്റതോടെ കന്നി കപ്പ് എന്ന മോഹം വീണ്ടും നീളുകയാണ്. 8 വർഷമായി ക്യാപ്റ്റനായി തുടരുന്ന കോഹ്‌ലിക്ക് ഒരു തവണ പോലും ടീമിനെ കപ്പിലേക്ക് നയിക്കാൻ സാധിക്കാത്തത് വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. 2013 ൽ ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്ത കോഹ്ലിയുടെ ക്യാപ്റ്റനായുള്ള ആകെ നേട്ടം 2016 ൽ ടീമിനെ ഫൈനലിൽ എത്തിച്ചു എന്നുള്ളതാണ്. അതിന് ശേഷം ഇതാദ്യമായാണ് പ്ലേ ഓഫിൽ കടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. 8 വർഷമായി ഒരു കപ്പ് പോലും നേടാത്ത കോഹ്ലിയെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

വിരാട് കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ്
ബെംഗളൂരു ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്. ഇന്ത്യയെ നയിക്കുമ്ബോള്‍ കോഹ്‌ലിക്ക് മികച്ച ഫലമുണ്ടാക്കാന്‍ കഴിയുന്നു.

മികച്ച ടീം അല്ലാത്തതുകൊണ്ടാണ് കോഹ്‌ലി നയിച്ചിട്ടും റോയല്‍സിന് വിജയം നേടാന്‍ കഴിയാതെ പോകുന്നത്.ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ കോഹ്ലി വിജയങ്ങൾ സമ്മാനിക്കുന്നില്ലേ? അവിടെ ഏകദിനമായാലും ടെസ്റ്റായാലും ട്വന്റി20 ആയാലും ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി വിജയങ്ങൾ സ്വന്തമാക്കുന്നുണ്ട്.

‌ഏതു ക്യാപ്റ്റനായാലും നല്ലൊരു ടീമിനെ ലഭിക്കുന്നതാണ് പ്രധാനം. അതുകൊണ്ട് ക്യാപ്റ്റനെ മാറ്റാനല്ല ആർസിബി മാനേജ്മെന്റ് ശ്രമിക്കേണ്ടത്. മറിച്ച്, കൂടുതൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാനാണ്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആരെയൊക്കെ ഉൾപ്പെടുത്തണം എന്ന് ആലോചിക്കണമെന്നാണ് സേവാഗിന്റെ അഭിപ്രായം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് സുനില്‍ ഗാവസ്‌ക്കറും കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.